പ്രഫ. ഫിലിപ്പ് തോമസ്, സഖറിയാ മാത്യൂ ഭദ്രാസന അസംബ്ളിയിലേക്ക്
Thursday, February 27, 2014 10:13 AM IST
ഫാര്‍മേഴ്സ് ബ്രാഞ്ച് (ടെക്സസ്) : നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമാ അസംബ്ളി അംഗങ്ങളായി പ്രഫ. ഫിലിപ്പ് തോമസ്, സഖറിയാ മാത്യൂ എന്നിവര്‍ ഫെബ്രുവരി 15 ന് (ശനി) നടന്ന തെരഞ്ഞെടുപ്പില്‍ മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ്, ഫാര്‍മേഴ്സ് ബ്രാഞ്ചില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു.

മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് വൈസ് പ്രസിഡന്റ, ട്രസ്റി, മാര്‍ത്തോമ ഫെസ്റ് കോഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ മാര്‍ത്തോമ സഭയില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചിട്ടുള്ള പ്രഫ.ഫിലിപ്പ് തോമസ് ഡാളസ് ബ്രൂക്ക് ഹെവന്‍ കോളജ് അക്കൌണ്ടിംഗ് പ്രഫസറാണ്.

17 വര്‍ഷം ഷിക്കാഗോ മാര്‍ത്തോമ ഇടവകയില്‍ അംഗമായിരുന്ന സഖറിയാ മാത്യൂ 11 വര്‍ഷമായി മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസില്‍ യുവജന സഖ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

പ്രഫ. ഫിലിപ്പ് തോമസ് നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസന ട്രഷറര്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. ഡാളസില്‍ പൊതുപ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ പ്രഫസര്‍ നല്ലൊരു സംഘാടകനും പ്രഭാഷകനുമാണ്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍