ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം അംഗങ്ങള്‍ക്കും കുടുംബത്തിനും യാമ്പുവില്‍ ഊഷ്മള സ്വീകരണം
Thursday, February 27, 2014 5:45 AM IST
യാമ്പു: വിനോദപഠന യാത്രയുടെ ഭാഗമായി യാമ്പുവിലത്തിെയ ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിലെ അംഗങ്ങള്‍ക്കും കുടുബാംഗങ്ങള്‍ക്കും യാമ്പുവിലെ വിവധ പ്രവാസി സാംസ്കാരിക രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ ഊഷ്മള സ്വീകരണം നല്‍കി. ജിദ്ദയില്‍ നിന്ന് എത്തിച്ചേര്‍ന്ന ഇവര്‍ക്ക് യാമ്പു സന്ദര്‍ശനത്തിന് ആവശ്യമായ എല്ലാവിധ സഹായ സഹകരണങ്ങളും ചെയ്ത് സഹായിച്ചതില്‍ അതിയായ സന്തോഷമുണ്െടന്ന് പ്രസിഡന്റ്െ സുല്‍ഫിക്കര്‍ ഒതായി, ജനറല്‍ സെക്രട്ടറി സി.കെ.ശാക്കിര്‍ എന്നിവര്‍ അറിയിച്ചു.

സൌദി അറേബ്യയിലെ സുപ്രധാന വ്യാവസായിക, ഉദ്യാന നഗരമായ യാമ്പുവില്‍ നിരവധി പ്രവാസി മലയാളികളും ഇന്ത്യക്കാരുമുണ്െടന്നും അവരുടെ പ്രശ്നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ട്വരാന്‍ ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രവര്‍ത്തകര്‍ ഉല്‍സാഹിക്കണമെന്ന് വിവിധ സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കരീം പുഴക്കാട്ടിരി, നാസര്‍ കണ്ണൂര്‍, അക്ബര്‍,അഷ്ക്കര്‍,സഫ്രീന, പി.എം.സാബു, അബ്ദുല്‍ റഹിമാന്‍ മൊറയൂര്‍, സിയാവുല്‍ ഹഖ്, വി.കെ.റഷീദ്, നിയാസ്, സലാഹുദ്ദീന്‍, സൈഫുദ്ദീന്‍, അവ്വ, റായിദ്, ജുന അവ്വ, സഹ്നാസ് സൈഫുദ്ദീന്‍, നുരിയ റായിദ്, താജിബ് അലി, റമീസ സി.കെ, സാബു വെളിയം , ഹാരിസ് ഖാന്‍ തുടങ്ങിയവര്‍ സഹായ സഹകരണങ്ങള്‍ക്കായി സജ്ജീവമായി രംഗത്തുണ്ടായിരുന്നു.

യാമ്പു സന്ദര്‍ശനത്തിന്റെ ഭാഗമായി ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രവര്‍ത്തകര്‍ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. പുറം കടലിലൂടെയുള്ള കപ്പല്‍ യാത്രയും നവ്യാനുഭവമായി. യാത്രയിലുടനീളം കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാവൈജ്ഞാനിക പരിപാടികള്‍ അരങ്ങേറി. ഹിജ്റ, മദീന ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് കടന്ന് കൊണ്ടുള്ള മുസകുട്ടി വെട്ടിക്കാട്ടിരിയുടേയും ആരോഗ്യ, രോഗ പ്രതിരോധ മേഖലയെ കുറിച്ച കബീര്‍ കൊണ്േടാട്ടിയുടേയും പരിപാടി ശ്രദ്ധേയമായിരുന്നു. ഉസ്മാന്‍ ഇരുമ്പുഴി, ഇബ്രാഹിം ശംനാട്, ഖാലിദ് ചെര്‍പ്പുളശ്ശേരി,സി.കെ.മൊറയൂര്‍, അബ്ദുറഹിമാന്‍ വണ്ടുര്‍, ജാസ്മിന്‍ അബ്ദുറഹിമാന്‍, കെ.ടി.എ.മുനീര്‍, സമദ് കാരാടന്‍, മജീദ് പുകയൂര്‍, കെ.ടി. മുസ്തഫ പെരുവള്ളൂര്‍ തുടങ്ങിയര്‍ വിവധ പരിപാടികള്‍ അവതരിപ്പിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍