ഏലിയാമ്മ കുരുവിള (ആലീസ്) ഹൂസ്റണില്‍ നിര്യാതയായി
Thursday, February 27, 2014 5:43 AM IST
ഹൂസ്റണ്‍: കോട്ടയം പാക്കില്‍ പതിനഞ്ചില്‍ വീട്ടില്‍ ജോര്‍ജ് കുരുവിളയുടെ ഭാര്യ ഏലിയാമ്മ കുരുവിള (ആലീസ് -65) ഹൂസ്റണില്‍ നിര്യാതയായി. കോട്ടയം വാകത്താനം ഒറ്റപ്ളാക്കല്‍ കുടുംബാംഗമാണ് പരേത. ഏമി പൈലി (ഹൂസ്റണ്‍), എബി കുരുവിള (ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജെഴ്സി) എന്നിവര്‍ മക്കളും, പോള്‍ പൈലി (ഹൂസ്റണ്‍), ജൂലി കുരുവിള (ന്യൂജെഴ്സി) മരുമക്കളും, എമാ പൈലി കൊച്ചുമകളുമാണ്. ജോയി (ഫിലഡല്‍ഫിയ) സഹോദരനാണ്.

ന്യൂയോര്‍ക്ക് വൈറ്റ്പ്ളെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ സ്ഥാപകാംഗങ്ങള്‍ കൂടിയാണ് പരേതയും ഭര്‍ത്താവ് ജോര്‍ജ് കുരുവിളയും. ഫെബ്രുവരി 28ന് നാട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം മാതൃഇടവകയായ പാക്കില്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ പിന്നീട് സംസ്ക്കരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജെഫി തോമസ് 914 439 0991, പോള്‍ പൈലി 845 702 5911.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ