ഓണ്‍ലൈന്‍ വോട്ടിംഗ്: ഒഐസിസി ഗ്ളോബല്‍ കമ്മിറ്റി സ്വാഗതം ചെയ്തു
Wednesday, February 26, 2014 10:05 AM IST
ദമാം: വിദേശ ഇന്ത്യക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ ഓണ്‍ലൈന്‍ വോട്ടിംഗ് ഏര്‍പ്പെടുത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെ ഒഐസിസി ഗ്ളോബല്‍ കമ്മിറ്റി സ്വാഗതം ചെയ്തു.

ഒഐസിസിയുടെ ഗ്ളോബല്‍ പ്രസിഡന്റ് സി.കെ മേനോന്‍, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ചയിലുള്‍പ്പെടെ പ്രവാസി മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ വോട്ടിംഗ് നടപ്പിലാക്കാന്‍ ഒരു വര്‍ഷത്തിനകം ശ്രമിക്കുമെന്ന ഇലക് ഷന്‍ കമ്മീഷന്റെ അറിയിപ്പ് ഏറെ സന്തോഷകരമാണ്.

ഡല്‍ഹിയില്‍ കഴിഞ്ഞ ജനുവരിയില്‍ നടന്ന പ്രവാസി ഭാരതീയ സമ്മേളനത്തില്‍ പത്മശ്രീ സി.കെ മേനോന്‍ ഉന്നയിച്ച ഏറ്റവും പ്രധാന വിഷയം ഇന്റര്‍നെറ്റ് വോട്ടിംഗിനെ സംബന്ധിച്ചായിരുന്നു. ഈ ആവശ്യത്തിന്മേല്‍ നടപടികള്‍ ഊര്‍ജിതപ്പെടുത്തിയ ഇന്ത്യ ഗവണ്‍മെന്റിനേയും അതിനു സമ്മര്‍ദ്ദം ചെലുത്തിയ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കെ.സി ജോസഫ്, ഒഐസിസി ഗ്ളോബല്‍ പ്രസിഡന്റ് സി.കെ മേനോന്‍ എന്നിവരോടും ഗ്ളോബല്‍ കമ്മിറ്റി പ്രത്യേകം നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം