അലവി ഹാജിക്ക് യാത്രയയപ്പു നല്‍കി
Wednesday, February 26, 2014 9:52 AM IST
ജിദ്ദ: മുപ്പത്തി മൂന്നു വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഹയ്യസലാമയില്‍ ബക്കാല നടത്തുന്ന പുള്ളാട്ട് അലവി ഹാജിക്ക് ഹയ്യ സലാമ മലയാളി കൂട്ടായ്മ യാത്രയയപ്പ് നല്‍കി.

അല്‍ സലാമ ഏരിയയിലെ മലയാളി കൂട്ടായ്മയിലെ സജീവ പ്രവര്‍ത്തകനും സന്നദ്ധ സേവകനുമായിരുന്നു അലവി ഹാജി. പി.കെ. നസീര്‍ അരീക്കോട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.സി അബ്ദു റഹ്മാന്‍, മുഹമ്മദ് തെക്കുംമുറി, മുഹമ്മദ് പുല്‍ലാട്ടില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷാജഹാന്‍ സ്വാഗതവും ഷബീര്‍ പുള്ളാട്ടില്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍