'ലോക്സഭ തെരഞ്ഞെടുപ്പ്: ആശങ്കകളും പ്രതീക്ഷകളും' - സംവാദം നടത്തുന്നു
Wednesday, February 26, 2014 9:52 AM IST
ജിദ്ദ: വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് മുന്നണി സ്ഥാനാര്‍ഥികളെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാന്‍ ശക്തമായി രീതിയില്‍ പ്രചാരണ രംഗത്ത് സജീവമാകാനും വര്‍ഗീയ ഫാസിസ്റ് മുന്നണികള്‍ക്കെതിരെ ശക്തമായ പ്രചാരണം നടത്താനും പുളിക്കല്‍ പഞ്ചായത്ത് കെഎംസിസി സുപ്രധാന യോഗം തീരുമാനിച്ചു. യോഗം കൊണ്േടാട്ടി മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി ബഷീര്‍ തൊട്ടിയന്‍ ഉദ്ഘാടനം ചെയ്തു. കെ.പി അബ്ദുറഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വ്യത്യസ്ത സംഘടന നേതാക്കളെ പങ്കെടുപ്പിച്ച് 'ലോകസഭ തെരഞ്ഞെടുപ്പു ആശങ്കകളും പ്രതീക്ഷകളും' എന്ന വിഷയത്തില്‍ മാര്‍ച്ച് അവസാന വാരം സംവാദം വിപുലമായി നടത്താനും തീരുമാനിച്ചു.

ശരീഫ് കാമശേരി (വൈസ് പ്രസിഡന്റ്),സിദ്ദീഖ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ പഞ്ചായത്ത് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കാന്‍ യോഗം തീരുമാനമെടുത്തു.

കുഞ്ഞിമുഹമ്മദ് ഒളവട്ടൂര്‍, സിദ്ദീഖ് ഒളവട്ടൂര്‍, അസ്ക്കര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കെഎന്‍എ ലത്തീഫ് സ്വാഗതവും കുട്ടി ഹസന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍