ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും പുതുവത്സരാഘോഷവും
Wednesday, February 26, 2014 6:42 AM IST
ന്യൂയോര്‍ക്ക്: ട്രൈസ്റേറ്റിലെ കത്തോലിക്കാ വിശ്വാസികളുടെ കൂട്ടായ്മയായ ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ 2014 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ബ്രോങ്ക്സിലെ സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് ഫെബ്രുവരി എട്ടാം തീയതി നടത്തപ്പെട്ടു. ട്രൈസ്റേറ്റിലെ സീറോ മലബാര്‍, സീറോ മലങ്കര, ലാറ്റിന്‍ സഭകളുടെ സംയുക്ത കൂട്ടായ്മയായ ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ 36-മത് വര്‍ഷത്തെ ഭാരവാഹികളാണ് സ്ഥാനം ഏറ്റെടുത്തത്.

പെബ്രുവരി എട്ടാം തീയതി വൈകുന്നേരം നാലുമണിക്ക് റവ.ഫാ. ജോസഫ് കണ്ടത്തിക്കുടിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിക്കുശേഷം പാരീഷ് ഹാളില്‍ വെച്ച് വിവിധ കലാപരിപാടികളോടെ നടത്തപ്പെട്ടു. മുന്‍ പ്രസിഡന്റുമാരായ കെ.ജെ. ഗ്രിഗറി, തോമസ് തോമസ്, ഷാജിമോന്‍ വെട്ടം, ലീല മാരേട്ട്, ഇന്നസെന്റ് ഉലഹന്നാന്‍, മേരി ഫിലിപ്പ്, ബോബന്‍ തോട്ടം, ജോബുകുട്ടി മണലേല്‍, ജോസഫ് കളപ്പുര, ജോസ് കാനാട്ട് എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി, കമ്മിറ്റി മെമ്പര്‍മാര്‍, സോണല്‍ ഡയറക്ടര്‍മാര്‍ എന്നിവരാണ് പൊന്തിഫിക്കല്‍ പ്രൊസഷന് നേതൃത്വം നല്‍കിയത്.

കഴിഞ്ഞവര്‍ഷത്തെ പ്രസിഡന്റ് ഡോ. ജോസ് കാനാട്ട്, സെക്രട്ടറി ജോര്‍ജ് കൊട്ടാരം, ട്രഷറര്‍ സെബാസ്റ്യന്‍ സെബാസ്റ്യന്‍ എന്നിവര്‍ പുതിയ പ്രസിഡന്റ് ജിന്‍സ്മോന്‍ പി. സക്കറിയ, സെക്രട്ടറി ചെറിയാന്‍ ചക്കാലപ്പടിക്കല്‍, ട്രഷറര്‍ അലക്സ് തോമസ് എന്നിവര്‍ക്ക് സംഘടനാ രേഖകള്‍ ചടങ്ങില്‍ വെച്ച് കൈമാറി.

സ്ഥാനമൊഴിഞ്ഞ ട്രസ്റി ബോര്‍ഡ് ചെയര്‍ ലീല മാരേട്ട്, ജോസ് കാനാട്ട് എന്നിവരെ ഫലകങ്ങള്‍ നല്‍കി ആദരിച്ചു. മെല്‍വിന്‍ ആന്റണി, ജസ്ലിന്‍ ആന്റണി, അലീന പ്രകാശ്, ആന്റണി കിരിയാന്തന്‍ എന്നിവരുടെ പ്രാര്‍ത്ഥനാ ഗാനത്തോടുകൂടി ചടങ്ങുകള്‍ ആരംഭിച്ചു. ഫാ. ജോസ് കണ്ടത്തിക്കുടി, ഫാ. സണ്ണി മാത്യു, പ്രസിഡന്റ് ജിന്‍സ്മോന്‍ പി. സക്കറിയ, സെക്രട്ടറി ചെറിയാന്‍ ചക്കാലപ്പടിക്കല്‍, ട്രഷറര്‍ അലക്സ് തോമസ്, പുതിയ ട്രസ്റി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ജോസഫ് കളപ്പുരയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിയിച്ച് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.

വൈസ് പ്രസിഡന്റ് ജോര്‍ജ് കിരിയാന്തന്‍, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാരായ ഷെര്‍ളി സെബാസ്റ്യന്‍, ലാലി കളപ്പുരയ്ക്കല്‍, സജി ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഗാനമേള ചടങ്ങിന് കൊഴുപ്പുകൂട്ടി.

ലിസാ ജേക്കബ് നേതൃത്വം നല്‍കുന്ന വൈറ്റ് പ്ളെയിന്‍സിലെ നാട്യമുദ്രയും, ജസ്റിനും ജെറിനും, അഞ്ജലിയും ചേര്‍ന്ന സംഘം നൃത്തം അവതരിപ്പിച്ചു.

ട്രസ്റി ബോര്‍ഡ് മെമ്പര്‍മാരായ ലീല മാരേട്ട്, ഷാജിമോന്‍ വെട്ടം, തോമസ് തോമസ്, ജോസഫ് കളപ്പുര, മേരി ഫിലിപ്പ്, ജോബുകുട്ടി മണലേല്‍, സംഘടനാ നേതാക്കളായ പോള്‍ കറുകപ്പിള്ളില്‍, ആനി പോള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ചടങ്ങില്‍ ഡോ. കൈനടിയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച ഐ.സി.എ.എ ഡയറക്ടറി പ്രകാശനം ചെയ്തു. ജോര്‍ജ് കൊട്ടാരം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം