അജിത് അമ്പാട്ടിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
Tuesday, February 25, 2014 10:15 AM IST
ന്യൂഡല്‍ഹി: ഹരി നഗര്‍ മലയാളി അസോസിയേഷന്റെ (എച്ച്എംഎ) ആഭിമുഖ്യത്തില്‍ പ്രമുഖ അമ്മന്‍കുടം കലാകാരനും നാടക രചയിതാവും നടനും എച്ച്എംഎയുടെ ആദ്യകാല പ്രവര്‍ത്തകനുമായിരുന്ന അജിത് അമ്പാട്ടിന്റെ നിര്യാണത്തില്‍ ഹരി നഗര്‍ ഡി.എ. ബ്ളോക്ക് പാര്‍ക്കില്‍ ചേര്‍ന്ന യോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

പ്രസിഡന്റ് എം. ജയരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ സെക്രട്ടറി എം.വി. നമ്പൂതിരി, ഹരിനഗര്‍ എന്‍എസ്എസ് പ്രസിഡന്റ് വത്സന്‍ നായര്‍, അമൃതപുരി റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.ആര്‍ പ്രേമചന്ദ്രന്‍, എച്ച്എംഎ സെക്രട്ടറി വേണു എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി