സൌദിയില്‍ തൊഴിലില്ലായമ 11.7 ശതമാനത്തിലേക്ക്
Tuesday, February 25, 2014 6:50 AM IST
റിയാദ്: സൌദിയിലെ തൊഴിലില്ലായ്മ 11.7 ശതമാനത്തിലേക്ക് താഴ്ന്നതായി സൌദി ജനറല്‍ സ്റാറ്റികസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ വിഭാഗം വ്യക്തമാക്കി 2013ലെ കണക്കുപ്രകാരം സൌദിയിലെ മൊത്ത തൊഴില്‍ശക്തി 15 വയസിന് മീതെയുള്ളവ 113,617,70 ആണ് ഇത് 54.04 ശതമാനമാണ് ഇവരി 95,99,606 പേര് പുരുഷന്മാരാണ്. സൌദിയിലെ മൊത്തം തൊഴിലെടുക്കുന്നവര്‍ 10,729,123 ആണ് ഇവരില്‍ 87.0 ശതമാനമാണ് പുരുഷന്മാര്‍. സൌദിയില്‍ തൊഴിലില്ലാത്തവര്‍ 632,647 ആണ്. ഇവരില്‍ 42.3 ശതമാനം പുരുഷന്മാരാണ്. സൌദിയിലെ 47,17,127 പേര് സ്വദേശി തൊഴിലാളികളാണ്.

ഇവരില്‍ 39,89,632 പുരുഷന്മാര്‍, സ്വദേശികളില്‍ തൊഴിലില്ലാത്തവരുടെ എണ്ണം 622533 ആണ് ഇവരില്‍ തൊഴിലില്ലായ്മ 11.7 ശതമാനമാണ് ഇവരില്‍ 2,61,392 പേര് പൂരുഷന്മാര്‍.

കഴിഞ്ഞ 1434 ശഅ്ബാനില്‍ (2013 സപ്തനപ്ര്) സൌദിയിലെ 20-39 വയസ് പ്രായക്കാര്‍ 65.5 ശതമാനമാണ്. സൌദിയലിലെ പുരുഷന്മാരില്‍ 65.5 ശതമാനവും സ്ത്രീകളില്‍ 80.3 ശതമാനവും ഈ പ്രായക്കാരണ്.

സൌദിയിലെ താമസക്കാരില്‍ 98.6 ശമതമാനവും വിദ്യാഭ്യാസം നേടിയവരാണ്. ഇവരില്‍ പുരുഷന്മാര്‍ 98.6 ശതമാനവും സ്ത്രീകളില്‍ 98.3 ശതമാനവും വിദ്യാഭ്യാസം നേടിയവരാണ്.

സൌദിയിലെ തൊഴില്‍ ശക്തിയില്‍ 33.2 ശതമാനവും സെക്കന്‍ഡറി വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. 31.9 ശതമാനം ബാച്ചിലര്‍ ഡിഗ്രിയുള്ളവരാണ്. പുരുഷന്മാരില്‍ സെക്കന്‍ഡറിയും അതിനുമീതെയും യോഗ്യത നേടിയവര്‍ 38.3 ശതമാനവുമാണ് വനിതകള്‍ക്കിടയിലാണ് കൂടുതല്‍ വിദ്യാഭ്യാസം നേടിയവര്‍. വനിതകളില്‍ 67.5 ശതമാനം പേരും ബാച്ചിലര്‍ ഡിഗ്രിയുള്ളവരാണ്.

സൌദിയിലെ വിദേശികള്‍ക്കിടയില്‍ 76.9 ശതമാനമാണ് തൊഴില്‍ യോഗ്യര്‍. വിദേശികളില്‍ 15 ഉം അതില്‍ കൂടുതലും പ്രായക്കാര്‍ 99.8 ശതമാനമാണ്. വിദേശികളില്‍ തൊഴിലെടുക്കുന്ന പുരുഷന്മാര്‍ 88.8 ശതമാനമാണ് വനിതകള്‍ 11.2 ശതമാനവും വിദേശികളില്‍ 96.7ശതമാനം പേരും വിദ്യാഭ്യാസം നേടിയവരാണ്. പുരുഷന്മാരില്‍ വിദ്യഭ്യാസം നേടിയവര്‍ 96.8 ശതമാനവും വനിതകള്‍ 95.9 ശതമാനവും.

സൌദിയിലെ തൊഴില്‍രഹിതരുടെ ശരാശരി പ്രായം 20-24 ആണ്. 38.1 ശതമാനം വരുമിത്. തൊഴില്‍ രഹിതരില്‍ പുരുപഷന്മാര്‍ 47.2 ശതമാനവും സ്ത്രീകള്‍ 42.0 ശതമാനവുമാണ് വനിതകളുടെ ശരാശരി പ്രായം 25-29 ആണ്.

തൊഴില്‍രഹിതരില്‍ 48.2 ശതമാനം പേരും ബാച്ചിലര്‍ വിദ്യാഭാസം നേടിയവര്‍ സെക്കന്ററി വിദ്യഭാസം നേടിയവര്‍ 32.9 ശതമാനമാണ് തൊഴില്‍ രഹിതരില്‍ പുരുഷന്മാരില്‍ 52.6 ശതമാനം പേരും സെക്കന്‍ഡറി വിദ്യാഭ്യാസം നേടിയവരാണ് ഇവരില്‍ 16.3 ശതമാനമാണ് ബാച്ചിലര്‍ യോഗ്യത നേടിയവര്‍.

തൊഴില്‍ രഹിതരില്‍ വിവാഹപ്രായമായിട്ടു വിവാഹം ചെയ്യാത്തവര്‍ 64.5 ശതമാനമാണ്. ഈ വിഭാഗത്തില്‍ 34.3 ശതമാനം പേര് മാത്രമാണ് വിവാഹിതര്‍. തൊഴില്‍രഹിതരായ പുരുഷന്മാരില്‍ 88.5 ശതമാനം പേരും വിവാഹം കഴിച്ചിട്ടില്ല. വനിതകളില്‍ 51.5 ശതമാനം പേരും വിവാഹിതരാണ് 47.0 ശതമാനം പേര്‍ വിവാഹം കഴിച്ചിട്ടില്ല.

സൌദി ജീവനക്കാരില്‍ 33.0 ശതമാനം പേരും സേവന തൊഴിലുകളില്‍ ഏര്‍പ്പെട്ടവരാണ്. ടെക്നിക്കല്‍, വിദ്യാഭ്യാസ മേഖലയിലുള്ളവരില്‍ 19.8 ശതമാനം പേരാണ്. സൌദി വനിതകളില്‍ 49.3 ശതമാനം പേരും വിദ്യാഭ്യാസ മേഖലയിലും ടെക്നീഷ്യന്മാരായും മനുഷ്യ സേവനമാര്‍ഗത്തിലും തൊഴില്‍ ചെയ്യുന്നു. കൃഷി മൃഗ പരിപാലനം തുടങ്ങിയ മേഖലയില്‍ 0.1 ശതമാനം വനിതകള്‍ ജോലി ചെയ്യുന്നു.

വിദേശികളില്‍ 36.0 ശതമാനം പേരും എന്‍ജിനിയറിംഗ് മേഖലയില്‍ ജോലിചെയ്യുന്നു. സേവന മേഖലയില്‍ 22.3 ശതമാനം. വിദേശ വനിതകളില്‍ 84.2 ശതമാനം പേരും സേവന മേഖലയില്‍ ജോലി ചെയ്യുന്നവരാണ്.

സൌദിയിലെ വിദേശികളില്‍ ചില്ലറ വില്‍പ്പന മേഖല, വര്‍ക്ഷോപ്പ് എന്നിവിടങ്ങളില്‍ 26.2 ശതമാനം പേരും നിര്‍മാണ മേഖലയില്‍ 25.8 ശതമാനം പേരും ജോലി ചെയ്യുന്നു. വിദേശ വനിതകളില്‍ 82 ശതമാനം പേരും ആരോഗ്യമേഖലയിലാണ്. സൌദിയിലെ മിക്കവരും ആഴ്ചയില്‍ 49.1 മണിക്കൂര്‍ ജോലി ചെയ്യുന്നു. വിദ്യാഭ്യാസ മേഖലയില്‍ 35.1 മണിക്കൂറാണ് ആഴ്ചയില്‍ ജോലി ചെയ്യുന്നത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം