സംഗമം കള്‍ച്ചറല്‍ സൊസൈറ്റി ഭാരവാഹികള്‍
Tuesday, February 25, 2014 6:46 AM IST
റിയാദ്: കോഴിക്കോട് നഗരത്തിലെ തെക്കേപ്പുറം നിവാസികളുടെ കൂട്ടായ്മയായ സംഗമം കള്‍ച്ചറല്‍ സൊസൈറ്റിയുടെ 23-ാമത് ജനറല്‍ ബോഡി പ്രസിഡന്റ് പി.പി അബ്ദുള്‍ അസീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പി. നൌഷാ

ദലി, ബഷീര്‍ മുസ്ലിയാരകം, എസ്.വി അര്‍ഷുല്‍ അഹ്മദ് പ്രസംഗിച്ചു. കെ.എം ഇല്യാസ് റിപ്പോര്‍ട്ട് അവരിപ്പിച്ചു. എം.പി ഇമ്പിച്ചിക്കോയ സ്വാഗതവും പി.ടി അന്‍സാരി നന്ദിയും പറഞ്ഞു. എന്‍.ആര്‍.കെ ഫോറം മുന്‍ ചെയര്‍മാന്‍ ഐ.പി ഉസ്മാന്‍ കോയ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികളായി എ.പി മുസ്തഫ (പ്രസിഡന്റ്), ആദം ഒജീന്റകം, കെ.എം ഇല്യാസ്, കെ. മൊയ്തീന്‍ കോയ (വൈസ് പ്രസിഡന്റ്), പി.പി ഫിറോസ് (ജനറല്‍ സെക്രട്ടറി), എ.എം യാഖൂബ്, കെ.വി കുഞ്ഞഹമ്മദ് കോയ, എം.എം റംസി (സെക്രട്ടറി), പി.ടി അന്‍സാരി (ട്രഷറര്‍), എസ്.എം ഹുസൈന്‍ (റിലീഫ് കണ്‍വീനര്‍), അബ്ദുന്നാസര്‍ ബറാമി (സ്പോര്‍ട്സ് കണ്‍വീനര്‍), പി.ടി യൂസുഫ് (സ്പോര്‍ട്സ് ജോ. കണ്‍വീനര്‍), പി.പി ഹിഷാം (ആര്‍ട്സ് കണ്‍വീനര്‍), ടി.പി യാഖൂബ് (പബ്ളിസിറ്റി, പബ്ളിക് റിലേഷന്‍സ് കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍