വെടിയുണ്ട ഏല്‍ക്കാതെ പോക്കറ്റ് ബൈബിള്‍ രക്ഷപ്പെടുത്തി
Tuesday, February 25, 2014 6:44 AM IST
ഡേ ടൌണ്‍ (ഒഹായൊ): തുടര്‍ച്ചയായി നെഞ്ചിനുനേരെ പാഞ്ഞു വന്ന രണ്ടു വെടിയുണ്ടകള്‍ മാറു തുളച്ചു പോകാതെ ബൈബിള്‍ രക്ഷപ്പെടുത്തിയ സംഭവം ഒഹായൊയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഫെബ്രുവരി 24ന് (തിങ്കള്‍) രാവിലെ 5.30 ന് യന്ത്ര തകരാറു സംഭവിച്ച വാഹനം പരിശോധിക്കുന്നതിനിടെ വാഹനത്തിന്റെ ഡ്രൈവറെ ലക്ഷ്യമാക്കി വളരെ അടുത്തു നിന്ന് ആക്രമി വെടിയുതിര്‍ത്തുവെങ്കിലും ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന ചെറിയ ബൈബിളിലാണ് രണ്ട് വെടിയുണ്ടകളും തറച്ചത്. ശരീരത്തില്‍ ചുറ്റികകൊണ്ട് അടിക്കുന്നതുപോലെയാണ് തനിക്കനുഭവപ്പെട്ടതെന്ന് 46 കാരനായ ഡ്രൈവര്‍ വാഗ്നര്‍ പറഞ്ഞു.

രണ്ടു തവണ വെടിയേറ്റ വാഗ്നര്‍ ആക്രമിയെ കീഴടക്കുവാനുളള ശ്രമത്തില്‍ മൂന്നാമതും ആക്രമി നിറയൊഴിച്ചിരുന്നു കാലില്‍ തറച്ച വെടിയുണ്ട നീക്കം ചെയ്യുന്നതിനായി വാഗ്നറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമി സംഘത്തില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നതായി ഡേ ടൌണ്‍ പോലീസ് സാര്‍ജന്റ് മെക്കിള്‍ പോളി പറഞ്ഞു. ആക്രമി സംഘത്തില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

എന്തായാലും പോക്കറ്റിലുണ്ടായിരുന്ന ബൈബിളിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകയില്ലെന്നാണ് വാഗ്നര്‍ പറഞ്ഞത്. അത്ഭുതകരമായി പിതാവ് രക്ഷപ്പെട്ടതില്‍ മകന്‍ വാഗ്നര്‍ ജൂണിയര്‍ ഉള്‍പ്പെടെയുളള കുടുംബാംഗങ്ങള്‍ കൃതാര്‍ഥരാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍