ബ്രദേഴ്സ് ടെക്സ് ഗ്രന്ഥപ്പുര വായന മത്സര വിജയികള്‍
Tuesday, February 25, 2014 5:38 AM IST
ജിദ്ദ : ലോക മാതൃഭാഷ ദിനത്തോടനുബന്ധിച്ച് ഗ്രന്ഥപ്പുര ജിദ്ദ സംഘടിപ്പിച്ച വായന മത്സരത്തിലെ വിജയികള്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആഷിക് ഹൈദര്‍ ഒന്നാം സ്ഥാനവും, ഡെന്നിസണ്‍ തോമസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഫര്‍സാന ടി എന്‍ ഒന്നാം സ്ഥാനവും ,റഹീബ റഹീം രണ്ടാം സ്ഥാനം, ഹംന ബനീന്‍ , നിദ റഹ്മാന്‍ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പിപി ഹന്ന ഷെറിന്‍ , പി കെ സുഹാന ജബിന്‍ ,കെ കെ ഫമിത ഷെറിന്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനങ്ങളും കരസ്ഥമാക്കി. വായനാ മത്സരത്തിന്റെ വിധികര്‍ത്താക്കളായ ഗോപി നടുങ്ങാടി, അബു ഇരിങ്ങാട്ടീരി, അനില്‍ നാരായന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍