മലയാളി റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതനായി
Tuesday, February 25, 2014 5:38 AM IST
റിയാദ്: പത്തൊന്‍പത് വര്‍ഷമായി റിയാദിലെ സ്റാര്‍ പ്രിന്റിംഗ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ആറ്റിങ്ങല്‍ പത്മവിലാസത്തില്‍ മധുസൂദനന്‍ (49) ഹൃദയാഘാതം മൂലം മരിച്ചു. ദേഹാസ്യാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള മാര്‍ഗമധ്യേയാണ് മരണം സംഭവിച്ചത്. മൃതദേഹം ശുമൈസി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജ്യേഷ്ഠസഹോദരന്‍ ശങ്കര്‍ റിയാദിലാണ് ജോലി ചെയ്യുന്നത്. ഭാര്യ: സുധാറാണി (39) ശ്രുതി (18) മിഥുന്‍ (15) എന്നിവര്‍ മക്കളാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍