കലാസാഹിതി- എലക്ട പാചകമല്‍സരം: താഹിറാ അംജദ്, റഹ്മാ സലാം, ശാലിനാ രാജി, റജുല മന്‍സൂര്‍ വിജയികള്‍
Monday, February 24, 2014 6:20 AM IST
ജിദ്ദ: എലക്ടയുമായി സഹകരിച്ച് കേരള കലാസാഹിതി സംഘടിപ്പിച്ച 'ടേസ്റ് ഓഫ് ജിദ്ദ' തല്‍സമയ പാചകമല്‍സരത്തില്‍ താഹിറാ അംജദ് (ചിക്കന്‍), റഹ്മാ സലാം (ഫിഷ്), ശാലിനാ രാജി (വെജിറ്റബിള്‍), റജുല മന്‍സൂര്‍ നാലകത്ത് (സലാഡ്) എിവര്‍ ഒന്നാം സമ്മാനം നേടി. ഹംദാനിയയിലെ വിശാലമായ അങ്കണത്തില്‍ സജ്ജീകരിച്ച അമ്പതോളം അടുപ്പുകളിലായിരുന്നു നാലു വിഭാഗങ്ങളുടേയും തല്‍സമയ പാചകം. നാലു വിഭാഗങ്ങളിലേയും കുക്കിംഗ് മല്‍സരം രണ്ടു മണിക്കൂര്‍ സമയപരിധിക്കുള്ളിലൊതുക്കി. രുചി, ഡിസ്പ്ളേ എീ മാനദണ്ഡങ്ങളിലായിരുന്നു വിധിയെഴുത്ത്. ജിദ്ദയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരായ പതിനാറു പേരായിരുന്നു വിധി കര്‍ത്താക്കള്‍.

ചിക്കന്‍ വിഭാഗത്തില്‍ റൂബി സമീറിനും ഫിഷ് വിഭാഗത്തില്‍ ഖദീജത്തുല്‍ കുബ്റക്കും വെജിറ്റബിള്‍ വിഭാഗത്തില്‍ സജ്നാ ആസിഫിനും സലാഡ് വിഭാഗത്തില്‍ മാഷിദാ അബ്ദുല്‍ റാസിഖിനുമാണ് രണ്ടാം സ്ഥാനം ലഭിച്ചത്. നൂറുിസാ ബാവ, സാബിറാ അബ്ദുല്‍മജീദ്, റംഷി ഇല്‍യാസ്, ഹിനാ ഷെറിന്‍ എന്നിവര്‍ക്കാണ് യഥാക്രമം മൂന്നാം സ്ഥാനം.

എലക്ട സ്പോസര്‍ ചെയ്ത 32 ഇഞ്ച് ടി.വിയായിരുന്നു ഓരോ വിഭാഗത്തിലേയും വിജയിക്ക് ഓം സമ്മാനം. മൈക്രോ വേവ് ഓവന്‍ ഉള്‍പ്പെടെയുള്ളതായിരുന്നു രണ്ടും മൂും സമ്മാനങ്ങള്‍. എലക്ട ജനറല്‍ മാനേജര്‍ അബ്ദുല്‍ നിഷാദ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പാചകമല്‍സരത്തിന്റെ ഭാഗമായി മെഹ്ഫിലും കൊച്ചുകുട്ടികള്‍ക്ക് വേണ്ടി കിഡ്സ് ടാലന്റ് മല്‍സരവും നടത്തി. എറണാകുളം ജില്ലാ റസിഡന്റ്സ് അസോസിയേഷന്‍ (സെറ) ഓവറോള്‍ ട്രോഫി കരസ്ഥമാക്കി. വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് നേടിയത് കലാസാഹിതിയെ പ്രതിനിധീകരിച്ച സ്വപ്നാ സുധീര്‍, വിഘ്നേഷ് വിനയ് എന്നിവര്‍ക്കാണ്. മികച്ച വേഷത്തിന് വര്‍ഷാ സതീഷ്, റാംപ് വാക്ക് വിഭാഗത്തില്‍ നമിതാ രഞ്ജുവിനും പുരസ്കാരം ലഭിച്ചു. റാഫി കോഴിക്കോട് നേതൃത്വം നല്‍കിയ മെഹ്ഫിലില്‍ മിര്‍സാ ഷെരീഫ്, കെ.ടി. അബ്ദുല്‍ഹഖ്, കരീം മാവൂര്‍, ഹരീഷ്, സംഗീതാ രാജീവ്, സംഗീതാ ഹരീഷ്, മിഥുന്‍ പ്രകാശ്, മുംതാസ് എന്നിവര്‍ പങ്കെടുത്തു. മന്‍സൂര്‍ ഫറോക്ക്, മുഹമ്മദ് ഭായി ( ഹാര്‍മോണിയം), സുല്‍ഫിക്കര്‍ ബാബുരാജ് (തബല), ഷാജഹാന്‍ ബാബു, റസിന്‍ റഫീഖ് (റിഥം പാഡ്) എിവര്‍ മെഹ്ഫിലിന് അകമ്പടിയായി. സമാപനച്ചടങ്ങില്‍ പ്രസിഡന്റ് റോയ് മാത്യു അധ്യക്ഷത വഹിച്ചു. സെക്ര'റി സൂരജ് സക്കറിയ, പ്രോഗ്രാം കവീനര്‍ മുഷ്താഖ് അഹമ്മദ്, ലോജിസ്റിക്സ് ഭാരവാഹികളായ പ്രസാദ്, സുരേഷ്ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പോള്‍ ജോയ്, ഷെഹ്സാദ് ഷാജഹാന്‍ എിവര്‍ അവതാരകരായിരുന്നു.

സമാപനച്ചടങ്ങിന് പ്രസിഡന്റ് റോയ് മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി സൂരജ് സക്കറിയ, പ്രോഗ്രാം കണ്‍വീനര്‍ മുഷ്താഖ് അഹമ്മദ്, ലോജിസ്റിക്സ് ഭാരവാഹികളായ പ്രസാദ്, സുരേഷ്ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പോള്‍ ജോയ്, ഷെഹ്സാദ് ഷാജഹാന്‍ എന്നിവര്‍ അവതാരകരായിരുന്നു.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍