സാഹിത്യ പ്രതിഭകള്‍ പുനര്‍ജനിച്ച ഗ്രന്ഥപ്പുര ജിദ്ദയുടെ വായന മത്സരം പുതുമ നല്‍കി
Monday, February 24, 2014 6:11 AM IST
ജിദ്ദ : അക്ഷരങ്ങളെയും സാഹിത്യ സൃഷ്ടികളേയും വരും തലമുറയ്ക്ക് നിധിപോലെ നല്‍കണമെന്ന് ഗീത ബാലഗോപാല്‍ ടീച്ചര്‍ പറഞ്ഞു . ശറഫിയ്യ ബ്രദേഴ്സ് ടെക്സ് ട്രോഫിക്ക് വേണ്ടി ഗ്രന്ഥപ്പുര ജിദ്ദ ലോക മാതൃ ഭാഷ ദിനത്തോടനുബന്ധിച്ച് ശിഫ ജിദ്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കുട്ടികള്‍ക്ക് വേണ്ടിയുള്ള വായന മത്സരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ടീച്ചര്‍ . നസീര്‍ ബാവകുഞ്ഞു അധ്യക്ഷത വഹിച്ചു .

മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആഷിക് ഹൈദര്‍ ഒന്നാം സ്ഥാനവും , ഡെന്നിസണ്‍ തോമസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഫര്‍സാന ടി എന്‍ ഒന്നാം സ്ഥാനവും ,റഹീബ റഹീം രണ്ടാം സ്ഥാനം ,ഹംന ബനീന്‍ ,നിദ റഹ്മാന്‍ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി .പിപി ഹന്ന ഷെറിന്‍ , പി കെ സുഹാന ജബിന്‍ ,കെ കെ ഫമിത ഷെറിന്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനങ്ങളും കരസ്ഥമാക്കി.

വായനാ മത്സരത്തിന്റെ വിധികര്‍ത്താക്കളായ ഗോപി നടുങ്ങാടി ,അബു ഇരിങ്ങാട്ടീരി ,അനില്‍ നാരായന്‍ എന്നിവര്‍ വിധി പറയുന്നതോടൊപ്പം വായനയെ കുറിച്ചും എഴുത്തുകാരെ കുറിച്ചും ലഘു വിവരണങ്ങള്‍ നല്‍കുകയും ചെയ്തു.

വി പി മുസ്തഫ ,ഷറഫുദ്ദീന്‍ കായംകുളം ,സേതു മൂത്തേടത് ,ബഷീര്‍ കഞ്ഞീരപ്പുഴ,എന്നിവര്‍ ആശംസകള്‍ അറിയിച്ചു . മുഖ്യാഥിതി ആയിരുന്ന മജീദ് നഹ സാഹിബ് ട്രോഫികള്‍ വിതരണം ചെയ്തു. ക്രൌണ്‍ ടെക്സ്ടൈല്‍സ് , സ്കൈപ്പി ബ്ളൂ ജെന്റ്സ് സ്പോണ്‍സര്‍ ചെയ്ത സമ്മാനങ്ങള്‍ മാരിയത്ത് സാക്കിര്‍ ,ലത ഗോപി , ജാസ്മിന്‍ ടീച്ചര്‍ എന്നിവര്‍ വിതരണം ചെയ്തു.

ഷരീഫ് കാവുങ്ങല്‍ ,ഷാജു അത്താണിക്കല്‍,കുഞ്ഞി മുഹമ്മദ് ഒളവട്ടൂര്‍ ,ഇഷ്തിയാഖ് ഷാനു തങ്ങള്‍, എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. ഗ്രന്ഥപ്പുര ജിദ്ദ കോര്‍ഡിനേറ്റര്‍ ബഷീര്‍ തൊട്ടിയന്‍ സ്വാഗതവും മൂസ്സ കൊമ്പന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍