ഫ്രട്ടേണിറ്റി ഫോറം ബോധവത്ക്കരണ സെമിനാര്‍ നടത്തി
Monday, February 24, 2014 6:11 AM IST
ദോഹ: 'പ്രവാസികളും സര്‍ക്കാര്‍ ക്ഷേമപദ്ധതികളും' എന്ന വിഷയത്തില്‍ ഖത്തര്‍ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം ദോഹ ഡിവിഷന്‍ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം മന്‍സൂറ ഫ്രട്ടേണിറ്റി ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ പ്രവാസി കേരളീയ ക്ഷേമനിധി ഡയറക്ടറും ഇന്‍കാസ് പ്രസിഡന്റുമായ ജോപ്പച്ചന്‍ തെക്കേകൂറ്റ് ഉദ്ഘാടനം ചെയ്തു. നോര്‍ക്ക റൂട്ട്സ് മുന്‍
ഡയറക്ടര്‍ കെ.കെ ശങ്കരന്‍ വിഷയാവതരണം നടത്തി.കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളുടെ പ്രശ്നം പരിഹരിക്കാന്‍ കാര്യമായി ശ്രമിക്കുന്നില്ലെന്ന് ജോപ്പച്ചന്‍ കുറ്റപ്പെടുത്തി. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ പോയാല്‍ എന്തു ചെയ്യുമെന്നതാണ് ഓരോ പ്രവാസിയും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിഷയാവതരണത്തിനു ശേഷം നോര്‍ക്ക നല്കുന്ന സേവനങ്ങളെ കുറിച്ചുള്ള വിശദമായ ചര്
ച്ചയും ചോദ്യങ്ങള്‍ക്കുള്ള സംശയനിവാരണവും ഉണ്ടായിരുന്നു.പരിപാടിയില്‍ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷാ ഫോറം വിതരണം നടന്നു.അപേക്ഷാ ഫോറം പൂരിപ്പിച്ച് മാര്‍ച്ച് 2നു മുമ്പ് മന്‍സൂറയിലെ ഫ്രട്ടേണിറ്റി ഓഫീസില്‍ തിരിച്ചേല്പിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടിയില്‍ ജഷീര്‍ മൌലവി ഖിറാഅത്ത് നടത്തി.ഫ്രട്ടേണിറ്റി ഫോറം ദോഹ ഡിവിഷന്‍ പ്രസിഡന്റ് ഹസനുല്‍ ബന്ന, റാസിഖ് തലശ്ശേരി, ഷബീര്‍ കെ.ഒ സംസാരിച്ചു.