ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറം വാര്‍ഷിക യോഗം
Monday, February 24, 2014 6:09 AM IST
ഹൂസ്റണ്‍: ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറത്തിന്റെ പന്ത്രണ്ടാമത് വാര്‍ഷിക യോഗം ഡോ. സണ്ണി എഴുമറ്റൂരിന്റെ അധ്യക്ഷതയില്‍ കൊളോണിയല്‍ ഹില്‍സ് ബൈബിള്‍ ചാപ്പലില്‍ നടന്നു. ഹിമാചല്‍പ്രദേശില്‍ നിന്നുള്ള ഷാജി മാത്യു മുഖ്യപ്രഭാഷകനായിരുന്നു. കൊച്ചുബേബി ഹൂസ്റണ്‍ സ്വാഗതം ആശംസിച്ചു. നിസി ഫിലിപ്പ്, സാം ഏബ്രഹാം, അനീഷ് തങ്കച്ചന്‍, സാജന്‍ തോമസ്, ഡോ. മാത്യു വൈരമണ്‍, കൊച്ചുബേബി എന്നിവര്‍ ഗാനങ്ങളും കവിതകളും ആലപിച്ചു.

പി.ടി ഫിലിപ്പ്, അലക്സാണ്ടര്‍ ഡാനിയേല്‍, സാം ജോണ്‍, സാമുവേല്‍ തോമസ് എന്നിവര്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു. ഡോ. മാത്യു വൈരമണ്‍ നന്ദി പറഞ്ഞു.