മാര്‍ ബോസ്കോ പുത്തൂരിന് സ്വീകരണം നല്‍കി
Monday, February 24, 2014 6:07 AM IST
ന്യൂഡല്‍ഹി: ഓസ്ട്രേലിയയിലെ മെല്‍ബണ്‍ രൂപതയുടെ നിയുക്ത മെത്രാന്‍ ബിഷപ് മാര്‍ ബോസ്കോ പുത്തൂരിന് ന്യൂഡല്‍ഹി ആര്‍.കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയില്‍ ഫെബ്രുവരി 23-ന് ഞായറാഴ്ച രാവിലെ 10.15-ന് സ്വീകരണം നല്‍കി. തദവസരത്തില്‍ മാഴ്സിഡോണിയ ബിഷപ്പ് കിരോ സ്റോജാനോവിനും സ്വീകരണം നല്‍കി.

സ്വീകരണ ചടങ്ങില്‍ സെന്റ് തോമസ് പള്ളി വികാരി ഫാ. ജോര്‍ജ് മണിമല, ഫാ. പയസ് മാളേകണ്ടത്തില്‍, ഫാ. ജോസ് വട്ടക്കുഴി, വൈസ് പ്രസിഡന്റ് റെജി മാത്യു നെല്ലിക്കുന്നത്ത് എന്നിവര്‍ നേതൃത്വം നല്‍കി. വി. കുര്‍ബാനയ്ക്ക് ബിഷപ്പ് ബോസ്കോ പുത്തൂര്‍ മുഖ്യകാര്‍മികനായിരുന്നു. ഇടവകയുടെ ഉപഹാരം വൈസ് പ്രസിഡന്റ് റെജി നെല്ലിക്കുന്നത്ത് ബിഷപ്പുമാര്‍ക്ക് നല്‍കി.