സൈമണ്‍ ജേക്കബിന് കേരള അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി
Saturday, February 22, 2014 10:42 AM IST
ഡാളസ്: ഡാളസില്‍ നിന്നും ഹൂസ്റണിലേക്ക് പോകുന്ന കേരള അസോസിയേഷന്‍ ഓഫ് ഡാളസ് അംഗം സൈമണ്‍ ജേക്കബിന് കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും സംയുക്തമായി യാത്രയയപ്പ് നല്‍കി.

കേരളാ അസോസിയേഷന്‍ ഓഫ് ഡാളസിന്റെ വൈസ് പ്രസിഡന്റ്, ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷന്‍ വൈസ് പ്രസിഡന്റ്, കേരളാ അസോസിയേഷന്‍ ഓഫ് ഡാളസ് സ്പോര്‍ട്സ് ഡയറക്ടര്‍, എഡ്യൂക്കേഷന്‍ ഡയറക്ടര്‍ എന്നീ പദവികള്‍ മുന്‍പ് അലങ്കരിച്ചിട്ടുണ്ട്. കേരളാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സീനിയര്‍ ഫോറം കോഓര്‍ഡിനേറ്ററായും ജേക്കബ് സൈമണ്‍ പ്രവര്‍ത്തിച്ചിരുന്നു.

ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷന്‍ പ്രസിഡന്റ് ഐ വര്‍ഗീസ്, കേരള അസോസിയേഷന്‍ പ്രസിഡന്റ് ബാബു മാത്യു, ട്രസ്സി ബോര്‍ഡ് അംഗം പി.ടി സെബാസ്റ്യന്‍, ട്രഷറര്‍ ടോമി നെല്ലുവേലില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

നിസ്വാര്‍ഥ സേവനം മുഖമുദ്രയാക്കി പ്രവര്‍ത്തിക്കുന്ന കേരള അസോസിയേഷന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ഥ്യവും കഴിഞ്ഞകാലങ്ങളില്‍ കൂടെ പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകര്‍ക്കുള്ള നന്ദിയും സൈമണ്‍ ജേക്കബ് മറുപടി പ്രസംഗത്തില്‍ രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍