ദുബായ് അല്‍ഖൂസ് പോണ്ട് പാര്‍ക്കില്‍ കുടുംബ കൂട്ടായ്മ ഫെബ്രുവരി 28ന്
Saturday, February 22, 2014 10:32 AM IST
ദുബായ്: ഫേസ്ബുക്കിലെ പ്രമുഖ ഗ്രൂപ്പായ അടുക്കളത്തോട്ടത്തിന്റെ നേതൃത്വത്തില്‍ യുഎഇ പ്രവാസികള്‍ക്കുവേണ്ടി ദുബായ് അല്‍ഖൂസ് പോണ്ട് പാര്‍ക്കില്‍ (ജബല്‍അലി ഭാഗത്ത് നിന്ന് വരുമ്പോള്‍ അല്‍ഖൈല്‍ റോഡില്‍ നിന്ന് മൈദാന്‍ പോവുന്ന ഋതകഠ 20 റോഡിന്റെ തുടക്കത്തില്‍ വലതുവശത്ത് കാണുന്ന പാര്‍ക്കാണ് അല്‍ഖൂസ് പോണ്ട് പാര്‍ക്ക്) ഫെബ്രുവരി 28ന് (വെള്ളി) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ഒരു കുടുംബ കൂട്ടായ്മ സംഘടിപ്പിക്കുന്നു.

പ്രകൃതിയെയും കുടുംബ കൂട്ടായ്മയെയും ഇഷ്ട്ടപ്പെടുന്ന 17,000ത്തിലേറെ ആളുകള്‍ അംഗമായിട്ടുള്ള അടുക്കളത്തോട്ടം ഗ്രൂപ്പ് ഈ മേഖലയില്‍ പ്രവത്തിക്കുന്ന ഏറ്റവും വലിയ ഗ്രൂപ്പാണ്. അംഗങ്ങള്‍ക്കിടയില്‍ സൌഹൃദം വളര്‍ത്താനും കാര്‍ഷിക രീതികള്‍ പ്രോത്സാഹിപ്പിക്കാനുമായി കേരളത്തിന്റെ പല ഭാഗങ്ങളിലും ഇങ്ങനെയുള്ള കൂട്ടായ്മകള്‍ നടത്തി വിജയം കണ്ടതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മലയാളികളേറെയുള്ള യുഎഇയിലെ ദുബായ് നഗരത്തില്‍ ഇങ്ങനെയൊരു കൂട്ടായ്മ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.

ചുട്ടുപൊള്ളുന്ന മരുഭൂമിയിലും കൃഷിയെ നെഞ്ചിലേറ്റുന്ന പ്രവാസികള്‍ പണംമുടക്കി കൃഷിയോഗ്യമായ മണ്ണും വളവും വാങ്ങി പരിമിതമായ സ്ഥലങ്ങളിലാണ് കൃഷി ചെയ്തുവരുന്നതും മികച്ച വിളവ് കൊയ്യുന്നതും. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങള്‍ അടുത്തറിയാനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രവാസികള്‍ക്ക് കൃഷി ചെയ്യാനുള്ള വിത്തുകള്‍ കൈമാറുകയും കൃഷിയില്‍ ദീര്‍ഘകാല പരിചയമുള്ളവരുമായി ചര്‍ച്ചചെയ്തു. അംഗങ്ങള്‍ക്കിടയില്‍ കാര്‍ഷിക അറിവുകള്‍ പങ്കുവയ്ക്കുകയെന്നതു കൂടിയാണ് ഈ കൂട്ടായ്മകൊണ്ട് ഉദ്ദേശിക്കുന്നത്. കൂട്ടായ്മ ഉദ്ഘാടനം ചെയ്യുന്നതിനായി ഗ്രൂപ്പിന്റെ അഡ്മിന്‍മാരില്‍ ഒരാളായ അംബര പവിത്രന്‍ കേരളത്തില്‍ നിന്ന് എത്തിച്ചേരുന്നതും കേരളത്തിലെ അംഗങ്ങളില്‍ നിന്ന് ശേഖരിച്ച വിത്തുകള്‍ പ്രവാസി അംഗങ്ങള്‍ക്ക് സൌജന്യമായി വിതരണം ചെയ്യുന്നതുമാണ്.

മീറ്റിന്റെ മുഖ്യസംഘാടകര്‍ അടുക്കളത്തോട്ടം ഗ്രൂപ്പിന്റെ അംഗങ്ങളായ അബ്ദുള്‍സലാം അടിതിരുത്തി, അന്‍സാര്‍ കാട്ടകത്ത്, തോമസ് ജോസഫ്, രാജേന്ദ്രന്‍ ചാല, സതീഷ്ബാബു ഷാര്‍ജ, വിശ്വനാഥന്‍ എന്നിവരാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും മീറ്റില്‍ പങ്കെടുക്കാനും ംംം.ളമരലയീീസ.രീാ/ഴൃീൌു/മറൌസസമഹമീമാേേ എന്ന പേജ് സന്ദര്‍ശിച്ചു രജിസ്റര്‍ ചെയ്യാവുന്നതാണ്.