ഇ.വി ഫാറൂഖ് നിര്യാതനായി
Saturday, February 22, 2014 4:23 AM IST
ദമാം: മുപ്പതു വര്‍ഷമായി ദമാമിലെ സൈഹാത് റോഡിലുള്ള സഫ ഓട്ടോമാറ്റിക് ബേക്കറിയിലെ സെയില്‍സ് സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്ന മുന്‍ പ്രവാസിയും പൊന്നാനി സ്വദേശിയുമായ ഇ.വി ഫാറൂഖ് (55 വയസ്) നാട്ടില ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസം നിര്യാതനായി. ദമ്മാമിലുള്ള മുനീര്‍,ഫായിസ, ഫൌസിയ എന്നിവര്‍ മക്കളാണ്. തുഖ്ബയില്‍ ജോലി നോക്കുന്ന ജാഫര്‍ സഹോദരനാണ്. ഇ.വി ഫാറൂഖിന്റെ നിര്യാണത്തില്‍ പൊന്നാനി വെല്‍ഫയര്‍ കമ്മിറ്റി യോഗം അനുശോചിച്ചു. പ്രസിടന്റ്റ് വി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം