ഫിലിപ്പ് മഠത്തില്‍ ഫോമയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി
Saturday, February 22, 2014 4:23 AM IST
ന്യൂയോര്‍ക്ക്: ഫോമയുടെ നാഷണല്‍ കമ്മിറ്റി അംഗവും, ജൂണ്‍മാസത്തില്‍ ഫിലാഡല്‍ഫിയയില്‍ വെച്ച് നടക്കുന്ന കണ്‍വന്‍ഷന്റെ വിവിധ കമ്മിറ്റികളുടെ ചുമതലയും വഹിക്കുന്ന ഫിലിപ്പ് മഠത്തില്‍ ഫോമയുടെ 2014- 16 വര്‍ഷത്തേക്കുള്ള ഭരണസമിതിയിലേക്ക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു.

ട്രൈസ്റേറ്റിലെ അറിയപ്പെടുന്ന സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടിയായ ഫിലിപ്പ് മഠത്തില്‍ എല്‍മോണ്ടിലുള്ള കേരളാ സെന്ററിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും, കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ട്രഷറര്‍ എന്നീ നിലകളിലും സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഇപ്പോള്‍ ബ്രാഡോക്കിലുള്ള കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ (2013- 2015) ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. ന്യൂയോര്‍ക്ക് മലയാളി ബോട്ട് ക്ളബിന്റെ 2014- 2016 -ലേക്കുള്ള പ്രസിഡന്റ്, ജീവകാരുണ്യ സംഘടനയായ ക്രിസ്ത്യന്‍വേ ഇന്റര്‍നാഷണല്‍ എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയായും, കേരള സമാജത്തിന്റെ കമ്മിറ്റി അംഗമായും പ്രവര്‍ത്തിക്കുന്നു.

അമേരിക്കയില്‍ ആദ്യമായി ഏര്‍പ്പെടുത്തിയ കര്‍ഷകശ്രീ അവാര്‍ഡിന്റെ മുഖ്യ സംഘാടകന്‍ കൂടിയാണ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഫിലിപ്പ് മഠത്തില്‍.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം