എസ്എംസിസി ഇന്‍കം ടാക്സ് സെമിനാര്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Saturday, February 22, 2014 4:22 AM IST
ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ പ്രവര്‍ത്തിക്കുന്ന അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ (എസ്എംസിസി) നേതൃത്വത്തില്‍ ഫെബ്രുവരി 23-ന് ഞായറാഴ്ച രാവിലെ 9.30-ന് കത്തീഡ്രല്‍ പാരീഷ് ഹാളില്‍ നടത്തുന്ന ഇന്‍കംടാക്സ് സെമിനാറിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഷിക്കാഗോയിലെ പ്രമുഖരായ സിപിഎക്കാര്‍ നയിക്കുന്ന സെമിനാറിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ടും, എസ്.എം.സി.സി സംഘാടകരും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് തോട്ടുകണ്ടത്തില്‍ (630 910 6440), ഡോ. സാല്‍ബി ചേന്നോത്ത് (847 800 3570), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം