ഷിക്കാഗോ കത്തീഡ്രല്‍ പള്ളിയില്‍ നോമ്പുകാല വിശുദ്ധീകരണ ധ്യാനം
Saturday, February 22, 2014 4:22 AM IST
ഷിക്കാഗോ: ക്യൂന്‍ മേരി മിനസ്ട്രിയുടെ നേതൃത്വത്തില്‍ 2014 ഏപ്രില്‍ മാസം 3,4,5 (വ്യാഴം, വെള്ളി, ശനി) തീയതികളില്‍ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ പള്ളിയില്‍ വെച്ച് നോമ്പുകാല വിശുദ്ധീകരണ ധ്യാനം നടത്തപ്പെടുന്നു.

കര്‍ത്താവിന്റെ പീഢാസഹനത്തെക്കുറിച്ച് ധ്യാനിക്കുന്ന പുണ്യപ്പെട്ട വലിയ നോമ്പിന്റെ അവസരത്തില്‍ ദൈവ വചനത്താല്‍ പ്രബുദ്ധരായി ആത്മാഭിഷേകത്തിനും, ആത്മവിശുദ്ധീകരണത്തിനുമായി ദൈവം ഒരുക്കിയിരിക്കുന്ന ഈ വിശുദ്ധീകരണ ധ്യാനത്തില്‍ പങ്കെടുത്തുകൊണ്ട് ആത്മപരിവര്‍ത്തനം നേടുവാനും, വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് വളരുവാനും. സൌഖ്യത്തിന്റെ കൃപയിലേക്ക് കടന്നുവരുവാനും ഇടവക വികാരി ഫാ. ജോയി ആലപ്പാട്ടും, അസിസ്റന്റ് വികാരി ഫാ. റോയി മൂലേച്ചാലിലും ഈശോയുടെ നാമത്തില്‍ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

അനുഗ്രഹീത വചന പ്രഘോഷകനും മരിയന്‍ ടിവിയുടെ ചെയര്‍മാനുമായ ബ്രദര്‍ പി.ഡി. ഡൊമിനിക് നേതൃത്വം കൊടുക്കുന്ന ധ്യാനത്തില്‍ റവ.ഫാ. ജോ പ്ളാച്ചേരിയില്‍ ധ്യാനം നയിക്കുന്നതും, ബ്ര. വി.ഡി. രാജു ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതുമാണ്. മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ ധ്യാനം ഏപ്രില്‍ മാസം മൂന്നാം തീയതി വ്യാഴാഴ്ച വൈകിട്ട് 6 മണി മുതല്‍ 9.30 വരെയും, നാലാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതല്‍ 9.30 വരേയും, അഞ്ചാം തീയതി ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെയുമാണ് ധ്യാന സമയം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജോയി ആലപ്പാട്ട് (വികാരി) 708 544 6419, ഫാ. റോയി മൂലേച്ചാലില്‍ (അസിസ്റന്റ് വികാരി) 630 880 8520, സിറിയക് തട്ടാരേട്ട് (ട്രസ്റി) 773 407 4870, ഇമ്മാനുവേല്‍ മൂലേക്കുടിയില്‍ (ട്രസ്റി) 847 826 0144, ജോണ്‍ കൂള (ട്രസ്റി) 847 668 5795, മനീഷ് ജോസഫ് (ട്രസ്റി) 847 387 9384.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം