മീഡിയ ഫെലോഷിപ്പ് ഏറ്റുവാങ്ങി
Friday, February 21, 2014 11:29 AM IST
ന്യൂഡല്‍ഹി: നാഷണല്‍ ഫൌണ്േടഷന്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ 19-ാം നാഷണല്‍ മീഡിയ ഫെല്ലോഷിപ്പ് ദീപിക മലപ്പുറം ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ രഞ്ജിത് ജോണ്‍ ഏറ്റുവാങ്ങി.

ഡല്‍ഹി ഹാബിറ്റാറ്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകന്‍ ഹര്‍ദോഷ് സിംഗ് ബാല്‍, പ്രശാന്ത് ഭൂഷണ്‍, ഫര്‍ഹാന്‍ അഖ്വി എന്നിവര്‍ ഫെല്ലോഷിപ്പുകള്‍ വിതരണം ചെയ്തു. അനാഥാലയങ്ങളിലെ കുട്ടികളുടെ സംരക്ഷണവും അവകാശവും എന്നതു സംബന്ധിച്ച പഠനത്തിനാണ് രഞ്ജിത് ജോണ്‍ ഫെല്ലോഷിപ്പു നേടിയത്. ആകെ പത്തു വിഭാഗങ്ങളിലായാണു ഫെല്ലോഷിപ്പു നല്‍കിയത്.

2010 മുതല്‍ ദീപികയില്‍ ജോലി ചെയ്യുന്ന രഞ്ജിത് നിലമ്പൂര്‍ നമ്പൂതിരിപ്പൊട്ടി മുട്ടത്ത് ജോണിന്റെയും അന്നമ്മയുടെയും മകനാണ്. ഭാര്യ റിന്‍സി, മകന്‍ എഡ്വിന്‍.