കോട്ടയം അസോസിയേഷന് നവനേതൃത്വം
Friday, February 21, 2014 9:54 AM IST
ഫിലാഡല്‍ഫിയ: അക്ഷര നഗരിയില്‍നിന്നും അമേരിക്കയിലെ സഹോദരീയ നഗരത്തിലേക്ക് കുടിയേറിപാര്‍ത്തവരുടെ നേതൃത്വത്തില്‍ ദശാബ്ദങ്ങള്‍പ്പുറം പ്രവര്‍ത്തനമാരംഭിച്ചതും പ്രമുഖ ചാരിറ്റി സംഘടനകളിലൊന്നുമായ കോട്ടയം അസോസിയേഷന്റെ 2014-16 വര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ 2013 ഡിസംബര്‍ 28ന് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി സാജന്‍ വര്‍ഗീസ് (പ്രസിഡന്റ്), ജോസഫ് മാണി (വൈസ് പ്രസിഡന്റ്), ബെന്നി കൊട്ടാരത്തില്‍ (ജന. സെക്രട്ടറി), ജെയിംസ് ആഞ്ചലോസ് (ജോ. സെക്രട്ടറി), ജോണ്‍ പി. വര്‍ക്കി (ട്രഷറര്‍), എന്നിവരേയും സാബു ജേക്കബ് (ചാരിറ്റി), ജോഷി കുര്യാക്കോസ് (കള്‍ച്ചറല്‍ പ്രോഗ്രാം), മാത്യു ഐപ്പ് (പിക്നിക്ക്), കുര്യന്‍ രാജന്‍, ജോബി ജോര്‍ജ്, ഏബ്രഹാം ജോസഫ്, കുര്യാക്കോസ് ഏബ്രഹാം, റോണി വര്‍ഗീസ്, ജോഷ്വാ മാത്യു, ലോറന്‍സ് തോമസ്, സാബു മാത്യു, ജേക്കബ് തോമസ്, വര്‍ക്കി പൈലോ, രാജു കുരുവിള, സെറിന്‍ കുരുവിള, ജീമോന്‍ ജോര്‍ജ് എന്നിവരെ കമ്മിറ്റിയിലേയ്ക്കും ജോസ് പുല്ലുകാട്ടിനെ ഓഡിറ്ററായും തെരഞ്ഞെടുത്തു.

ഫാ. സന്തോഷ് മാത്യു പുതുവത്സര സന്ദേശം നല്‍കുകയും പതിവുപോലെ നടത്തിവരാറുള്ള ക്രിസ്മസ്-പുതുവത്സരാഘോഷം നടത്തുകയും പ്രവാസി മലയാളികളുടെ ഇടയിലെ സുപ്രസിദ്ധ ഗായകരായ കെ.ഐ അലക്സാണ്ടര്‍, സാബു പാമ്പാടി, ജെസ്ലിന്‍ മാത്യു എന്നിവര്‍ ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിക്കുകയും മെലീന അലക്സിന്റെ നൃത്തച്ചുവടുകള്‍ സദസിന്റെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. പിക്നിക്കിലെ വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

മുന്‍ പ്രസിഡന്റ് ജീമോന്‍ ജോര്‍ജ് സംഘടനയുടെ നേതൃത്വത്തിലിരുന്ന് പ്രവര്‍ത്തിക്കുവാന്‍ അവസരം തന്നതിനും തന്നോടൊപ്പം പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി അറിയിക്കുകയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് എല്ലാവിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് കുറവു വരുത്താതെതന്നെ സംഘടനയുടെ പ്രവര്‍ത്തനം മുമ്പോട്ടു കൊണ്ടുപോകുമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സാജന്‍ വര്‍ഗീസ് പറഞ്ഞു. സ്നേഹവിരുന്നോടെ ആഘോഷങ്ങള്‍ സമാപിച്ചു.