അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം: 'സ്ത്രൈണാത്മീയത' ഡോ.റോസി തമ്പി പ്രസംഗിക്കുന്നു
Friday, February 21, 2014 9:53 AM IST
ടാമ്പാ: ഫെബ്രുവരി 22ന് (ശനി) സംഘടിപ്പിക്കുന്ന 55-ാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'സ്ത്രൈണാത്മീയത' എന്ന വിഷയത്തില്‍ ഡോ. റോസി തമ്പി പ്രബന്ധം അവതരിപ്പിക്കുന്നതാണ്. ഈ വിഷയത്തില്‍ അറിവും പരിചയവുമുള്ള ധാരാളം സാഹിത്യ പണ്ഡിതന്മാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നതാണ്.

'സ്ത്രൈണാത്മീയത' എന്ന വിഷയത്തില്‍ താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും മാതൃഭാഷാ സ്നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

15ന് സംഘടിപ്പിച്ച 54-ാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ മലയാള ഭാഷയിലെ ആദ്യ സഞ്ചാരസാഹിത്യകാരനായ പാറേമ്മാക്കല്‍ തോമാക്കത്തനാരുടെ സാഹിത്യ സംഭാവനകളെക്കുറിച്ച് 'വര്‍ത്തമാനപ്പുസ്തകം ഒരു വീരേതിഹാസം' എന്ന പേരില്‍ ഒരു ചര്‍ച്ച നടത്തി. പ്രഫ. ഡോ. എ.കെ.ബി. പിള്ള ആയിരുന്നു പ്രസ്തുത വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്. കാലടി സംസ്കൃത സര്‍വകലാശാല, ചങ്ങനാശേരി എസ്ബി. കോളജ് എന്നിവടങ്ങളില്‍ മുന്‍ അധ്യാപകന്‍ ആയിരുന്ന പ്രഫ. ഡോ. സ്കറിയാ സക്കറിയ തുടങ്ങി ധാരാളം സാഹിത്യ പണ്ഡിതന്മാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു പ്രസംഗിച്ചു.

1785ല്‍ കോട്ടയം ജില്ലയിലുള്ള അതിരമ്പുഴയിലെ ബോട്ടുജെട്ടിയില്‍ നിന്നാരംഭിച്ച 'റോമായാത്ര'യുടെ വിവരണമാണ് ഈ കൃതിയിലുള്ളത്. കരിയാറ്റില്‍ ജോസഫ് മല്‍പ്പാനും പാറേമ്മാക്കല്‍ തോമാ കത്തനാരും മറ്റു രണ്ടു യൌവനക്കാരുമടങ്ങുന്നതായിരുന്നു യാത്രാ സംഘം. 1773 മുതല്‍ 1785 വരെയുള്ള കാലഘട്ടത്തിലെ ഭാരത ക്രിസ്തീയ ചരിത്രമാണ് 'വര്‍ത്തമാനപുസ്തക'ത്തിലുള്ളത്. 1785ലാണ് ഈ പുസ്തകം രചിക്കപ്പെട്ടതെങ്കിലും അതിരമ്പുഴയിലെ സെന്റ് മേരീസ് പ്രസില്‍ അച്ചടിക്കുന്നത് 1936 ല്‍ മാത്രമാണ്. ലൂക്കാ മത്തായി പ്ളാത്തോട്ടത്തില്‍ ആയിരുന്നു പ്രസാധകന്‍.

പ്രഫ. എം.ടി. ആന്റണി, തെരേസാ ആന്റണി, ഡോ. ആനി കോശി, ടോം ഏബ്രഹാം, വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍, രാജു തോമസ്, യു.എ. നസീര്‍, മൈക്കിള്‍ മത്തായി, ജോണ്‍ മാത്യു, പി.വി. ചെറിയാന്‍, ഡോ. എന്‍.പി. ഷീല, ത്രേസ്യാമ്മ നാടാവള്ളില്‍, അന്നാ മുട്ടത്ത്, ഷീലാ ചെറു, സാജന്‍ മാത്യു, ഡോ. രാജന്‍ മര്‍ക്കോസ്, ജോര്‍ജ് മുകളേല്‍, പി.പി. ചെറിയാന്‍, റജീസ് നെടുങ്ങാടപ്പള്ളില്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും 14434530034 കോഡ് 365923 എന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്.

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. ഷമശി@ാൌിറമരസമഹ.രീാ , ഴൃമരലുൌയ@്യമവീീ.രീാ എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395

റിപ്പോര്‍ട്ട്: ജയിന്‍ മുണ്ടയ്ക്കല്‍