അമേരിക്കന്‍ മലയാളികളുമായി ഗൂഗിള്‍ ഹാങ്ഔട്ടില്‍ കെ സുരേന്ദ്രന്‍ തത്സമയം
Friday, February 21, 2014 7:14 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുമായി ഒരു തത്സമയ സംഭാഷണത്തില്‍ ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടിറി കെ.സുരേന്ദ്രന്‍ പങ്കെടുക്കുന്നു.

ഗൂഗിള്‍ ഹാങ്ഔട്ട് എന്ന സംവിധാനത്തിലൂടെയാണ് ഫെബ്രുവരി 22 ശനിയാഴ്ച (ഛി എലയൃൌമ്യൃ 22, 2014 മ 10:00അങ12:00 ചഛഛച, ഋടഠ ഡട ശോല), 8:30 10:30 ജങ (കടഠ) അദ്ദേഹം മുഖാമുഖം സംവദിക്കുന്നത്.സംവാദം യൂട്യൂബിലും തത്സമയം സംപ്രേക്ഷണം ചെയ്യും. വിവിധ അമേരിക്കന്‍ നഗരങ്ങളിലെ മലയാളികളില്‍ നിന്ന് തിരഞ്ഞെടുത്ത ചോദ്യങ്ങള്‍ക്കായിരിക്കും സുരേന്ദ്രന്‍ മറുപടി പറയുക.

നരേന്ദ്ര മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിലൂടെ കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് അനുകൂലമായി ഉണ്ടായിട്ടുള്ള വികാരത്തിനു പിന്തുണ അറിയിച്ചു കൊണ്ട് അമേരിക്കന്‍ മലയാളികളുടെ മോഡി അനുകൂല കൂട്ടായ്മയായ നമോവാകം, ബിജെപിയുടെ കമ്യുണിക്കേഷന്‍ സെല്ലും ആയി ചേര്‍ന്ന് കൊണ്ടാണ് പ്രസ്തുത പരിപാടി സംഘടിപ്പിക്കുന്നത് . കേരളത്തിലെ സമകാലിക പ്രശ്നങ്ങളില്‍ സത്യസന്ധമായി ഇടപെടുകയും മുന്നണികളുടെ ഒത്തുകളികള്‍ നിര്‍ഭയമായി പുറത്തു കൊണ്ടുവരികയും ചെയ്ത നേതാവ് എന്ന നിലയില്‍ സുരേന്ദ്രനുമായുള്ള സംവാദം പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് നമോവാകം ഭാരവാഹികള്‍ അറിയിച്ചു. ണമരേവ ശ ഹശ്ല @ യഷുരീാാൌിശരമശീിേ രലഹഹ ഥീൌൌയല രവമിിലഹ)

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജയശ്രീ നായര്‍ (ന്യുയോര്‍ക്ക്) 914 316 4076, ദീപക്് പിള്ള (വാഷിംഗ്ടണ്‍ ഡി സി) 510 881 6998.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം