ടൊറന്റോ മലയാളി സമാജം 'മിസ് മലയാളി നോര്‍ത്ത് അമേരിക്ക', 'മലയാളി നാട്യതിലകം' മെയ് മൂന്നിന്
Friday, February 21, 2014 7:13 AM IST
ടൊറന്റോ: 2013 ലെ വിജയത്തിനുശേഷം ടോറന്റോ മലയാളി സമാജം നോര്‍ത്ത് അമേരിക്കയിലെ മലയാളി സുന്ദരികള്‍ക്കായി, 'മിസ് മലയാളി നോര്‍ത്ത് അമേരിക്ക 2014' അവതരിപ്പിക്കുന്നു.

പതിനാറ് വയസിന് മുകളിലുളള മലയാളി ഒറിജിന്‍ ഉള്ള പെണ്‍കുട്ടികള്‍ക്കായി ടൊറന്റൊയില്‍ വച്ച് മെയ് മൂന്നിനു നടക്കുന്ന ഈ മെഗാ ഇവെന്റില്‍ പങ്കെടുക്കാന്‍ താല്‍പര്യം ഉള്ളവര്‍ എത്രയും പെട്ടെന്ന് രജിസ്റര്‍ ചെയ്യുക. രജിസ്റര്‍ ചെയ്യാന്‍ ഠങട ംലയശെലേ വു://ീൃീിീാമഹമ്യമഹലലമൊമഷമാ.രീാ/ സന്ദര്‍ശിക്കുക.

പ്രശസ്തരായ സിനിമ /ഫാഷന്‍ താരങ്ങളേയും അവതാരകരെയും അണിനിരത്തുന്നതോടൊപ്പം കണ്ണഞ്ചിപ്പിക്കുന്ന പ്രൊഫഷണല്‍ കലാപ്രകടനങ്ങളുംചേരുംപടി ചേര്‍ത്ത് മനോഹരമായ ഒരു കലാവിരുന്ന് തന്നെയാണ് ടി.എം.എസ് ടീം അണിയിചൊരുക്കുന്നത്. നോര്‍ത്ത്അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി മലയാളീ ഭരതനാട്യ കലാപ്രധിഭകള്‍ക്കായി ആദ്യത്തെ ക്ളാസിക്കല്‍ ടാലന്റ് ഹണ്ട് 'മലയാളി നാട്യതിലകം നോര്‍ത്ത് അമേരിക്ക 2014' ഉം ഇത്തവണ നടത്തപ്പെടുന്നു.

ആയിരത്തി അഞ്ഞൂറിലധികം പേര്‍ക്ക് ഒരേസമയം ഇരുന്നു കലാപരിപാടികള്‍ കാണുകയും ഭക്ഷണം കഴിക്കുകയും ചെയ്യാന്‍ സൌകര്യം ഉള്ള സ്കാര്‍ബറോയിലെ ഏറ്റവും പുതിയ ബാങ്കറ്റ് ഹാള്‍ ആയ ഇവമിറിശ ഏൃമിറ ആമിൂൌല & ഇീി്ലിശീിേ ഇലിലൃേ ആണ് ഈ മാമാങ്കത്തിന് വേദിയാകുന്നത്. 20 ഓളം കേരള വിഭവങ്ങള്‍ അടങ്ങുന്ന മൂന്നു കോഴ്സ് ഡിന്നര്‍കൂടി ചേരുമ്പോള്‍ ഈ മെഗാ ഇവന്റ്പ്രായഭേദമന്യേ എല്ലാവര്‍കും ഒരു പോലെ ആസ്വാദ്യകരമായിത്തീരും.

2013 ലെ 'മിസ് മലയാളി നോര്‍ത്ത് അമേരിക്ക' യില്‍ താരസുന്ദരി ഇഷ തല്‍വാര്‍ പ്രധാന വിധികര്‍ത്താവായി. ഇഷയെ കൂടാതെ മലയാളത്തിലെ പ്രശസ്തയായ മുന്‍കാല നായികയും നര്‍ത്തകിയും ആയ സുചിത്ര, മുന്‍ മിസ് ഇന്ത്യാ യു.എസ്.എ സ്റ്റെസി ഐസക് , കൂടാതെഫാഷന്‍ രംഗത്ത് മികവു തെളിയിച്ച ദിനേശ് രംസയ്, തുടങ്ങിയവര്‍ ചേര്‍ന്ന വിധികര്‍ത്താക്കളും, തെന്നിന്ത്യയിലെ ഏറ്റവുംമികച്ച അവതാരകനായ രജേഷ് കേശവ്, ടിവി അവതാരകയായ റോഷി ജോര്‍ജ് തുടങ്ങിയവരുടെ അവതരണ മികവും ചേര്‍ന്നപ്പോള്‍ ആറു മണിക്കൂര്‍ നീണ്ടു നിന്ന ഈ മെഗാ ഷോ ഒരു നിമിഷം പോലും കാണികളെ ബോറടിപ്പിക്കാതെ മികവുറ്റതായി മാറി.

ഈ വര്‍ഷം കൂടുതല്‍ താരങ്ങളെ പങ്കെടുപ്പിക്കുന്നതിനോടൊപ്പം, കൂടുതല്‍ ആകര്‍ഷകമായ മറ്റു പരിപാടികളും അണിയറയില്‍അണിഞ്ഞൊരുങ്ങുന്നു. ടശ റീിം റശിിലൃ അടക്കം ഏറ്റവും കുറഞ്ഞ ടിക്കറ്റ് 50 ഡോളറും ആണ്. വി.ഐ.പി ടിക്കറ്റ് 100 ഡോളറിനും, വിവിഐപി ടിക്കറ്റ് 250 ഡോളറിനും ലഭ്യമാണ്. പ്രായപരിധി 16 നും 28 നും മധ്യേയാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം