ഷാജി വര്‍ഗീസ് ഫൊക്കാന കണ്‍വെന്‍ഷന്‍ കമ്മിറ്റി കണ്‍വീനര്‍
Friday, February 21, 2014 7:13 AM IST
ന്യൂയോര്‍ക്ക്: ഷാജി വര്‍ഗീസിനെ ഈ വര്‍ഷം ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന ഫൊക്കാന അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ കമ്മിറ്റിയില്‍ കണ്‍വീനറായി തിരഞ്ഞെടുത്തതായി പ്രസിഡന്റ് മറിയാമ്മ പിള്ള, ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വര്‍ഗീസ് ഉലഹന്നാന്‍ എന്നിവര്‍ അറിയിച്ചു.

വിദ്യാര്‍ത്ഥിയായിരിക്കെ സാമൂഹിക, സാംസ്കാരിക, ആത്മീയ മേഖലകളില്‍ പലസ്ഥാനമാനങ്ങള്‍ വഹിച്ചിട്ടുള്ള ഷാജി ഇപ്പോള്‍ മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (മഞ്ച്) പ്രസിഡന്റ്, മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ് റീജിയന്‍ ഡയോസിഷന്‍ കൌണ്‍സില്‍ മെമ്പര്‍ , ഓര്‍ത്തഡോക്സ് ടി.വി ബോര്‍ഡ് ഓഫ് ഡയറക്ടര്‍ മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തിന്റെ കര്‍മ്മബോധവും സംഘടനാപാടവവും ഇതിനോടകം പലമേഖലകളിലും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

ഷാജി വര്‍ഗീസ് എന്തുകൊണ്ടും ഈ പദവി അലങ്കരിക്കാന്‍ യോഗ്യനാണെന്നും, ആദ്ദേഹത്തെ ആ സ്ഥാനത്തേക്ക് നീയമിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്െടന്നും ഫൊക്കാന ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: മാത്യു മൂലേച്ചേരില്‍