എഡ്യുക്കേഷന്‍ ഫുള്‍ബ്രൈറ്റ് സ്കോളര്‍ഷിപ്പിന് കേരളത്തില്‍ നിന്ന് അഞ്ചു പേര്‍ തെരഞ്ഞെടുക്കപ്പെട്ടു
Thursday, February 20, 2014 10:33 AM IST
വാഷിംഗ്ടണ്‍ ഡിസി: യുണൈറ്റഡ് സ്റേറ്റ്സ് ഇന്ത്യ എഡ്യുക്കേഷന്‍ ഫൌണ്േടഷനും അമേരിക്കന്‍ ഗവണ്‍മെന്റും സംയുക്തമായി നടത്തുന്ന ഐഎല്‍ഇപി (ഇന്റര്‍ നാഷണല്‍ ലീഡേഴ്സ് ഓഫ് എഡ്യൂക്കേഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കുവാനുള്ള ഫുള്‍ ബ്രൈറ്റ് സ്കോളര്‍ഷിപ്പിന് കേരളത്തില്‍ നിന്നും അഞ്ചു പേര്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നും ഏഴുപേര്‍ അര്‍ഹത നേടി. വിവിധ ലോക രാജ്യങ്ങളില്‍ നിന്നും മൊത്തം 64 പേര്‍ ഈ വര്‍ഷം ഫെലോഷിപ്പിന് അര്‍ഹാരായിട്ടുണ്ട്.

എം. ദേവി (എസ്ജെ എച്ച്എസ്എസ്, കോതമംഗലം), എ.വി സന്തോഷ് കുമാര്‍ (ഉദിനൂര്‍ സെന്‍ട്രല്‍ യുപിഎസ്, കാസര്‍ഗോഡ്), പി.ഡി. റിയാസ് (ഗവ. ഗേള്‍സ് എച്ച്എസ്എസ് വണ്ടൂര്‍, മലപ്പുറം), പി.വി തോമസ് (കേന്ദ്രീയ വിദ്യാലയം, മലപ്പുറം), ബോബി ജോസ് (ജെഎംബി എച്ച്എസ്, ഇരങ്ങാലക്കുട) എന്നിവരാണ് അര്‍ഹരായ കേരളീയര്‍.

ജനുവരി അഞ്ചു മുതല്‍ മേയ് 14 വരെ വാഷിംഗ്ടണ്‍ ഡിസിയിലും അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിലുമായി നടക്കുന്ന ഇന്റര്‍നാഷണല്‍ ലീഡഴ്സ് ഓഫ് എഡ്യൂക്കേഷന്‍ പ്രോഗ്രാമില്‍ ഇവര്‍ പങ്കെടുക്കും.

അമേരിക്കന്‍ ബ്യുറോ ഓഫ് എഡ്യുക്കേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ അഫയെഴ്സ് (ഋഇക) യുടെ സഹകരണത്തോടെ ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ആന്‍ഡ് എക്സ്ചേഞ്ച് (കഞഋത) ആണ് പ്രോഗ്രാമിന് നേതൃത്വം നല്‍കുന്നത്.

യുണൈറ്റഡ് സ്റേറ്റ്സ് ഇന്ത്യ എഡ്യുക്കേഷന്‍ ഫൌണ്േടഷനാണ് ഇന്ത്യയിലെ ഈ ഫുള്‍ ബ്രൈറ്റ് സ്കോളര്‍ഷിപ്പിന്റെ തെരഞ്ഞെടുപ്പു ചുമതല വഹിക്കുന്നത്. പ്രഫഷണല്‍ എക്സാം, ടെലിഫോണിക് ഇന്റര്‍വ്യു, ടോഫല്‍ (ഠഛഎഋഘ)എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

അമേരിക്കയിലെ വിദ്യാഭ്യാസ രീതികള്‍ അടുത്തറിയുക, ക്ളാസുകള്‍ കൈകാര്യം ചെയ്യുക, അമേരിക്കയിലെ അധ്യാപകരുമായി ചര്‍ച്ചകള്‍, സംവാദം, തുടങ്ങിയവയ്ക്ക് നേതൃത്വം നല്‍കുക, ഇന്ത്യന്‍ വിദ്യാഭ്യാസ രീതികളുമായി താരതമ്യപ്പെടുത്തി പ്രഭാഷണങ്ങള്‍ നടത്തുക എന്നിവയാണ് പ്രാധാന പരിപാടികള്‍.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം