ബഹ്റിന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫയ്ക്കും സംഘത്തിനും ഊഷ്മള സ്വീകരണം നല്‍കി
Thursday, February 20, 2014 10:19 AM IST
ബഹ്റിന്‍: മൂന്നു ദിവസത്തെ സന്ദര്‍ശനാര്‍ഥം ഡല്‍ഹിയിലെ പാലം എയര്‍ഫോഴ്സ് വിമാനത്താവളത്തിലെത്തിയ ബഹ്റിന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫയ്ക്കും സംഘത്തിനും ഊഷ്മള സ്വീകരണം നല്‍കി. സന്ദര്‍ശനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ വ്യാപാര കരാറുകളിലും സംയുക്ത സംരംഭങ്ങളിലും ഒപ്പുവയ്ക്കും. കൂടാതെ രാഷ്ട്രീയ നേതാക്കളുമായും ബിസിനസുകാരുമായും കൂടിക്കാഴ്ച നടത്തും.

മന്ത്രിമാരും, നയതന്ത്രപ്രതിനിധികളും ബിസിനസുകാരും ഹമദ് രാജാവിനെ അനുഗമിക്കുന്നുണ്ട്.

രജാവിന്റെ സന്ദര്‍ശനാര്‍ഥം ഡല്‍ഹിയില്‍ ബുധനാഴ്ച നടന്ന അത്താഴവിരുന്നില്‍ ഇന്ത്യയിലെ ബിസിനസുകാരും നയതന്ത്രപ്രതിനിധികളും ബഹ്റിനിലെ വ്യാപാര പ്രതിനിധികളും അല്‍ നാമല്‍,വികെഎല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് വര്‍ഗീസ് കുര്യനും പങ്കെടുത്തു.

റിപ്പോര്‍ട്ട്: സുനില്‍ തോമസ്