സിറ്റി ഫ്ളവര്‍ റിഫ സോക്കറിന് തുടക്കമായി
Thursday, February 20, 2014 10:14 AM IST
റിയാദ്: റിയാദ് സിറ്റി ഫ്ളവര്‍ വിന്നേഴ്സ് ട്രോഫിക്കും ക്ളിക്കോണ്‍ റണ്ണര്‍അപ്പ് ട്രോഫിക്കും വേണ്ടിയുള്ള രണ്ടാമത് റിഫ ഫുട്ബോള്‍ ലീഗിന് ഖന്‍ശലീല സ്റേഡിയത്തില്‍ തുടക്കമായി.

റിയാദിലെ 13 ടീമുകള്‍ മാറ്റുരക്കുന്ന ഈ ടൂര്‍ണമെന്റ് മൂന്നു മാസം നീണ്ടു നില്‍ക്കും. റിഫ പ്രസിഡന്റ് ബഷീര്‍ ചേലേമ്പ്ര അധ്യക്ഷത വഹിച്ചു. ഉദ്ഘാടനചടങ്ങില്‍ സിറ്റി ഫ്ളവര്‍ ഡയറക്ടര്‍ റാഷിദ് അഹമ്മദ് കോയ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ളിക്കോണ്‍ സിഇഒ നാസര്‍ അബൂബക്കര്‍, ഷക്കീബ് കൊളക്കാടന്‍, നാസര്‍ കാരന്തൂര്‍, അബ്ദുള്ള വല്ലാഞ്ചിറ, ഹംസക്കോയ, അലവി ഹാജി പാട്ടശേരി, സാമുവല്‍ റാന്നി, സത്താര്‍ കായംകുളം, ദേവന്‍ പാലക്കാട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ബഷീര്‍ കാരന്തൂര്‍ സ്വാഗതവും മുജീബ് ഉപ്പട നന്ദിയും രേഖപ്പെടുത്തി.

നാസര്‍ അബൂബക്കര്‍ കിക്കോഫ് നിര്‍ന്തഹിച്ചശേഷം നടന്ന ആദ്യ മത്സരത്തില്‍ യുണൈറ്റഡ് ഫ്രന്റ്സ് ചാലിയാര്‍ മറുപടിയില്ലാത്ത അഞ്ച് ഗോളിന് ഒബയാര്‍ ട്രാവല്‍സിനെ പരാജയപ്പെടുത്തി. ഷാഫി പാഴൂര്‍, സവാദ് എന്നിവര്‍ രണ്ട് ഗോളുകള്‍ വീതവും കബീര്‍ പൂക്കോട്ടൂര്‍ ഒരു ഗോളും നേടി. സവാദിനെ മാന്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുത്തു.

രണ്ടാമത്തെ മത്സരത്തില്‍ കേരള ഇലവന്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഐഎഫ്എഫ് ഫുട്ബോള്‍ ക്ളബിനെ പരാജയപ്പെടുത്തി. കേരള ഇലവനു വേണ്ടി ഹനീഫ കൊച്ചിയും ഷൌക്കത്തും ഗോളുകള്‍ നേടിയപ്പോള്‍ ഐഎഫ്എഫിനു വേണ്ടി ജംഷി ആശ്വാസ ഗോള്‍ നേടി.

നാസര്‍ അബൂബക്കര്‍, റാഷിദ് അഹമ്മദ് കോയ, ബഷീര്‍ ചേലേമ്പ്ര, ഹംസക്കോയ, ദേവന്‍ പാലക്കാട്, അമീര്‍ പട്ടണത്ത്, സാഫീര്‍ മാനു തുടങ്ങിയവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. അടുത്ത വെള്ളിയാഴ്ച മൂന്നു കളിയുണ്ടായിരിക്കും.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍