പ്രവാസി സ്റാഫ് അസോസിയേഷന്‍ ഇന്‍ഷ്വറന്‍സ് സ്കീം പ്രഖ്യാപിച്ചു
Thursday, February 20, 2014 10:13 AM IST
റിയാദ്: ബത്ഹയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ പ്രവാസി സ്റാഫ് അസോസിയേഷന്‍ (പിഎസ്എ) സംഘടനയിലെ മുഴുവന്‍ അംഗങ്ങള്‍ക്കുമായി പുതിയ ഇന്‍ഷ്വറന്‍സ് സ്കീം 'സുരക്ഷ 2014' പ്രഖ്യാപിച്ചു.

ഒരു ലക്ഷം രൂപയുടെ കവറേജ് ആണ് ഇന്‍ഷ്വറന്‍സ് സ്കീം അംഗങ്ങള്‍ക്ക് നല്‍കുന്നത്. ചടങ്ങില്‍ കേരള സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷാഫോറവും വിതരണം ചെയ്തു. പിഎസ്എ മുഖ്യ രക്ഷാധികാരി മാനു കെ. സക്കീറില്‍ നിന്നും മുഹമ്മദ് കോയ ആദ്യ അപേക്ഷാഫോറം സ്വീകരിച്ചു.

ചടങ്ങില്‍ പ്രസിഡന്റ് അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ചു. അന്‍വര്‍ കളത്തിങ്ങല്‍, ലത്തീഫ് മമ്പാട്, ഫൈസല്‍ ചുങ്കത്തറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ഷറഫുദ്ദീന്‍ പുളിക്കല്‍ സ്വാഗതവും വൈസ് പ്രസിഡന്റ് കരീം തിരൂര്‍ നന്ദിയും രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍