കുടുംബത്തിലെ നാലംഗങ്ങള്‍ കൊല്ലപ്പെട്ട സംഭവം: തെളിവ് നല്‍കുന്നവര്‍ക്ക് 70,000 ഡോളര്‍ പ്രതിഫലം
Thursday, February 20, 2014 10:12 AM IST
ഹാരിസ്കൌണ്ടി (ഹൂസ്റ്റണ്‍): രണ്ട് കുട്ടികളും മാതാപിതാക്കളും വെടിയേറ്റു മരിച്ച സംഭവത്തെകുറിച്ച് സൂചന നല്‍കുന്നവരുടെ പ്രതിഫലം വര്‍ധിപ്പിച്ചു. ജനുവരി 30 ഫോസ്റ്റേഴ്സ്ക്രീക്കിലുളള വീട്ടിലാണ് നാലു പേരും തലയ്ക്ക് വെടിയേറ്റു മരിച്ചത്.

ചൈനയില്‍ നിന്നും കുടിയേറിയവരാണ് മായോസണ്‍ ഭാര്യ മെയ്ക്സി. തിമൊത്തി സണ്‍ (7) ടൈറ്റസ് സണ്‍ (9) എന്നിവര്‍ മക്കളാണ്.

ഇതുവരെ പോലീസിന് കൊലപാതകത്തെ കുറിച്ച് വിവരമൊന്നും ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ക്രൈം സ്റ്റോപ്പേഴ്സ് പ്രതിഫലം 70,000 ഡോളറായി ഉയര്‍ത്തികൊണ്ട് ഫെബ്രുവരി 19 ന് പ്രസ്താവന ഇറക്കിയത്.

ഏഷ്യന്‍ കമ്യുണിറ്റി നേതാക്കള്‍ പ്രതികളെ കണ്െടത്തണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധ പ്രകടനമാണ് സംഘടിപ്പിച്ചിരുന്നത്. ഹൂസ്റ്റണിലെ ഏഷ്യന്‍ കമ്യുണിറ്റിയെ ഈ കൊലപാതകം ഞെട്ടിച്ചിരിക്കുകയാണ്.

ഇത്രയും ക്രൂരമായ കൊലപാതകം നടത്തിയ പ്രതികളെ കണ്െടത്തുന്നതുവരെ വിശ്രമമില്ല എന്നാണ് പത്രസമ്മേളനത്തില്‍ ഷെറിഫ് ആഡ്രിയല്‍ ഗാര്‍സിയ പറഞ്ഞത്.

ഈ സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 713 222 8477 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ, ഠകജ 610 എന്നതില്‍ ടെക്സ്റ്റ് ചെയ്യുകയോ വേണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍