സീറോ മലബാര്‍ ഇടവക 2014 ദുക്റാന തിരുന്നാള്‍ കമ്മിറ്റി വിപുലീകരിച്ചു
Thursday, February 20, 2014 5:10 AM IST
ഷിക്കാഗോ: 2014 ജൂണ്‍ 29 മുതല്‍ ജൂലൈ ആറു വരെ നടത്തുന്ന ബെല്‍വുഡ് മാര്‍ത്തോമാശ്ളീഹാ കത്തീഡ്രല്‍ ഇടവക തിരുന്നാള്‍ സെന്റ് മേരീസ് വാര്‍ഡ് ഏറ്റെടുത്തു നടത്തുന്നു. ഫെബ്രുവരി പതിനാലാം തിയതി ഇടവക വികാരി ഫാ. ജോയ് ആലപ്പാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം 2014 ദുക്റാന തിരുന്നാള്‍ ഭക്ത്യാദരങ്ങളോടെ ആഘോഷിക്കാന്‍ തീരുമാനിച്ചു.

തിരുന്നാളിന്റെ സുഗുമമായ നടത്തിപ്പിനായി ഇടവക തിരുന്നാള്‍ കമ്മിറ്റി വിപുലീകരിച്ചു. ജനറല്‍ കോര്‍ഡിനേറ്റര്‍ ആയി ജോണ്‍സന്‍ മാളിയേക്കലിനെ യോഗം ഐക്യകണ്ഠമായി തിരഞ്ഞെടുത്തു . താഴെ പറയുന്നവരെ വിവിധ കമ്മറ്റി കോര്‍ഡിനേറ്റര്‍മാരായും സബ് കമ്മിറ്റി അംഗങ്ങളായും യോഗം തിരഞ്ഞെടുത്തു . ഫിനാന്‍സ് - സാബു അച്ചേട്ട്, പ്രൊസെഷന്‍ -സ്കറിയകുട്ടി തോമസ്& ആന്‍ഡ്രൂസ് തോമസ് , ഡക്കറേഷന്‍- ആന്‍ഡ്രൂസ് തോമസ് & തോമസ് പന്നക്കല്‍ , ലിറ്റര്‍ജി -ജോമോന്‍ ചിറയില്‍ , കള്‍ച്ചറല്‍- സിനു പാലക്കത്തടം , ജാന്‍സി ചിറയില്‍ & ജോജോ വേങ്ങാത്തറ , പബ്ളിക് റിലേഷന്‍- ആന്‍ഡ് മീഡിയ ജോര്‍ജ് അമ്പാട്ട് & ജിതേഷ് ചുങ്കത്ത്, യൂത്ത് കോര്‍ഡിനേഷന്‍- വിബിന്‍ ജോര്‍ജ് & റെജിന തോമസ്, ഫുഡ് മനോജ് അച്ചേട്ട് & ഗ്രേസി കണ്ണൂക്കാടന്‍, ഫയര്‍ വര്‍ക്ക്സ് - ആന്റണി കുര്യന്‍.

സബ് കമ്മിറ്റികള്‍: ഫിനാന്‍സ് മാത്യു കോശി, സ്കറിയകുട്ടി തോമസ് , സണ്ണി ഈരോലിക്കല്‍, ജോണി പുത്തൂര്‍, ലിറ്റര്‍ജി- ഗീത സണ്ണി ഈരോലിക്കല്‍, ജോളി കുന്‍ച്ചറിയ, സോവിച്ചെന്‍ കുന്‍ച്ചറിയ, ടെസ്സി ആന്‍ഡ്രൂസ് , ജോര്‍ജ് അമ്പാട്ട് , ഡക്കറേഷന്‍- ചാക്കോച്ചന്‍ കടവില്‍ , മനോജ് അച്ചേട്ട് , സോബി അറക്കല്‍ , ഫിലിപ്പ് കണ്ണൂക്കാടന്‍ , ജോസ് വടക്കുംചേരി , ജോസ് പവ്വത്തില്‍ , കല്‍ച്ചറല്‍ ത്രെസ്സിയാമ ജേക്കബ് , ജെസ്സി കുന്നേല്‍ , ജെസ്സി ഷാജി , എല്‍സ അറക്കല്‍ , ലിന്‍സി കടവില്‍ , ഫുഡ് ജോമോന്‍ ചിറയില്‍ , ജോസഫ് എബ്രഹാം, ടെസ്സി ആന്‍ഡ്രൂസ്, എലനോര്‍ ജോജോ , പ്രൊസെഷന്‍ അന്‍ദ്രുസ് തോമസ് , ജിതേഷ് ചുങ്കത്ത് , സണ്ണി ഈരോലിക്കല്‍, ഷാജി ജോര്‍ജ് , ഫിലിപ്പ് കണ്ണൂക്കാടന്‍, സിതാര പാലക്കാത്തടം , ജോളി വേങ്ങാത്തറ, ജോര്‍ജ് അമ്പാട്ട് , യൂത്ത് കോര്‍ഡിനേഷന്‍- ജീന വേങ്ങാത്തറ , കെവിന്‍ വെങ്ങത്തറ, ലെസ്ളി ജേക്കബ് , സൂസന്‍ വെങ്ങത്തറ, ഐജോ എബ്രഹാം , ദിവ്യ ചിറയില്‍ , ബ്രയാന്‍ കുഞ്ചെറിയ, സെബി അച്ചേട്ട്, സീന കുര്യന്‍.

വാര്‍ഡ് ഭാരവാഹികളായ സോവിച്ചെന്‍ കുഞ്ചെറിയ, മാണിച്ചെന്‍ കുര്യന്‍, ടെസ്സി ആന്‍ഡ്രൂസ്, സാബു അച്ചേട്ട് എന്നിവര്‍ യോഗത്തില്‍ ആശംസകള്‍ നേര്‍ന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം