എം.ഒ പീറ്റര്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി
Thursday, February 20, 2014 5:09 AM IST
യോങ്കേഴ്സ് (ന്യൂയോര്‍ക്ക്): തൃശൂര്‍ കണ്ണാറ സ്വദേശി മുട്ടംമുളയില്‍ (പൂവത്തുംവീട്ടില്‍) ഔസേഫിന്റെ മകന്‍ പീറ്റര്‍ (കുഞ്ഞുകുഞ്ഞ്-90) ഫെബ്രുവരി 19-ന് ബുധനാഴ്ച രാവിലെ ന്യൂയോര്‍ക്കിലെ യോങ്കേഴ്സിലുള്ള മകന്റെ വസതിയില്‍ നിര്യാതനായി. യോങ്കേഴ്സ് സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമാ ഇടവകാംഗമാണ്.

ഗവണ്‍മെന്റ് കോണ്‍ട്രാക്റായി തൃശൂര്‍-പീച്ചിപ്രദേശങ്ങളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച പീറ്റര്‍ 19 വര്‍ഷം മുമ്പാണ് അമേരിക്കയിലേക്ക് താമസം മാറ്റിയത്. തൃശൂര്‍ കണ്ണാറ സ്കൂളില്‍ നിന്നും റിട്ടയര്‍ ചെയ്ത അദ്ധ്യാപിക അന്നമ്മയാണ് ഭാര്യ.

മക്കള്‍ : ന്യൂയോര്‍ക്ക് ഷാരോണ്‍ വോയ്സ് ഡയറക്ടറും, സംഗീതസംവിധായകനും, ഗായകനുമായ ഷാജു എം. പീറ്റര്‍, റെജി പീറ്റര്‍, ജെസി പീറ്റര്‍, ടെസി ചെറിയാന്‍, ലിസി സതീഷ്, ജോജി പീറ്റര്‍ (എല്ലാവരും ന്യൂയോര്‍ക്ക്).

മരുമക്കള്‍: ജ്യോതി പീറ്റര്‍, ബെന്നി മാത്യൂ, ചെറിയാച്ചന്‍ വര്‍ഗീസ്, ഷീബ പീറ്റര്‍, സതീഷ് തോമസ്, ബിന്ദു പീറ്റര്‍.

വേക്ക് സര്‍വീസ് ഫെബ്രുവരി 21 വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മുതല്‍ അഞ്ചുവരേയും തുടര്‍ന്ന് വൈകിട്ട് ആറു മുതല്‍ ഒമ്പതു വരേയും എഹ്യിി ങലാീൃശമഹ ഒീാല, ഇലിൃമഹ ുമൃസ അ്ല, ഥീിസലൃ, ച.ഥ -ല്‍ നടക്കും. സംസ്കാര ശുശ്രൂഷകള്‍ ഫെബ്രുവരി 22-ന് ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ടമശി അിറൃലം, ങമൃവീാേമ രവൌൃരവ, ഥീിസലൃ. ല്‍ നടക്കും.

സംസ്കാര ശുശ്രൂഷകള്‍ക്കുശേഷം മൌണ്ട് ഹോപ് സെമിത്തേരിയില്‍ മൃതദ്ദേഹം സംസ്കരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജു എം. പീറ്റര്‍ 646 685 1508, ജോജി എം. പീറ്റര്‍ 914 450 4087.

റിപ്പോര്‍ട്ട്: പി.പി.ചെറിയാന്‍