പ്രവാസികളുടെ വോട്ട്: ജെസിസി നിവേദനം നല്‍കും
Wednesday, February 19, 2014 9:51 AM IST
കുവൈറ്റ്: പ്രവാസികള്‍ക്ക് വോട്ടവകാശം കിട്ടിയതിനുശേഷം നടക്കുന്ന ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പായി വരുന്ന അടുത്ത തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് അവരവര്‍ ജോലി ചെയ്യുന്ന നാടുകളിലെ ഇന്ത്യന്‍ എംബസികള്‍ വഴി വോട്ട് രേഖപ്പെടുത്താനുള്ള അവസരം കൂടി ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് ജനതാ കള്‍ച്ചറല്‍ സെന്റര്‍ (ജെസിസി) കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവിക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ചു.

നിലവില്‍ ഇന്ത്യയിലെ സര്‍ക്കാര്‍ ജോലിക്കാര്‍ക്കിടയില്‍ നിലനിന്നുവരുന്ന സംവിധാനം ഇതിനു മാതൃകയാക്കണമെന്നും ഇതിന്മേല്‍ ആവശ്യം ഉന്നയിക്കാന്‍ മംഗഫില്‍ ചേര്‍ന്ന ജെസിസിയുടെ കേന്ദ്ര എക്സിക്യൂട്ടീവ് യോഗത്തില്‍ തീരൂമാനിച്ചു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്