എസ്കെഎസ്എസ്എഫ് ബഹ്റൈന്‍ തന്‍ഷീത്വ് ക്യാമ്പ് ഫെബ്രുവരി 19ന്
Wednesday, February 19, 2014 9:49 AM IST
മനാമ: സമസ്ത് കേരള ജംഇയ്യത്തുല്‍ ഉലമയുടെ വിദ്യാര്‍ഥി പ്രസ്ഥാനമായ എസ്കെഎസ്എസ്എഫിന്റെ സ്ഥപകദിനമായ ഫെബ്രുവരി 19ന് (ബുധന്‍) എസ്കെഎസ്എസ്എഫ് ബഹ്റൈന്‍ കമ്മിറ്റി പ്രതിനിധികള്‍ക്കായി സംഘടിപ്പിക്കുന്ന തന്‍ഷീത്വ് ക്യാമ്പ് ഉമ്മുല്‍ഹസം സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും.

രാത്രി 8.30 ന് ആരംഭിക്കുന്ന ക്യാമ്പ് സമസ്ത കേരള സുന്നീ ജമാഅത്ത് പ്രസിഡന്റ് സയ്യിദ് ഫക്റുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.