എനര്‍ജിയ സീസണ്‍ 2 ഫെബ്രുവരി 26ന്
Wednesday, February 19, 2014 9:48 AM IST
കുവൈറ്റ്: യുവദീപ്തി-കെസിവൈഎം കുവൈറ്റ് യുഎഇ എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രണ്ടാമത് സിനിമാറ്റിക് ഡാന്‍സ് മത്സരം എനര്‍ജിയ സീസണ്‍ 2 ഫെബ്രുവരി 26ന് (ബുധന്‍) അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന സമ്മേളനത്തില്‍ തോമസ് ഹൈഡൈന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

കുവൈറ്റിലെ വിവിധ ഭാഗങ്ങളില്‍നിന്നായി ഇരുപതോളം ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം ഗഉ 75, ഗഉ 50, ഗഉ 25 കാഷ് അവാര്‍ഡും ട്രോഫികളും മെഡലുകളും വ്യക്തിഗത സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കും. വൈകുന്നേരം ആറിന് ചേരുന്ന സമാപന സമ്മേളനത്തില്‍ ഷറഫുദ്ദീന്‍ കണ്ണേത്ത്, തോമസ് ഹൈഡൈന്‍, അഡ്വ. ജോണ്‍ തോമസ്, ബാബുജി ബത്തേരി, ചെസില്‍ രാമപുരം, നിക്സണ്‍ ജോര്‍ജ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് പ്രസംഗിക്കും. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. തുടര്‍ന്ന് ഡിലൈറ്റ്സ് മ്യൂസിക് ബാന്റിന്റെ ഗാനമേളയും അരങ്ങേറും.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്