മാര്‍ത്തോമ്മാ സൌത്ത് വെസ്റ് റീജണല്‍ കോണ്‍ഫറന്‍സ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Wednesday, February 19, 2014 9:46 AM IST
ഹൂസ്റണ്‍: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിന്റെ സൌത്ത് വെസ്റ് റീജിയണില്‍ ഉള്‍പ്പെട്ട ഇടവകകളിലെ ഇടവകമിഷന്‍, സേവികാസംഘം, യുവജനസഖ്യം എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 21, 22 (വെള്ളി, ശനി) ദിവസങ്ങളില്‍ നടത്തപ്പെടുന്ന റീജിയണല്‍ കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

ഹൂസ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക ആതിഥേയത്വം വഹിക്കുന്ന കോണ്‍ഫറന്‍സ് ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ആരംഭിച്ച് ശനിയാഴ്ച നാലിന് സമാപിക്കും.

ക്രിസ്ത്യന്‍ ഡെസ്റിനേഷന്‍ എന്നതാണ് മുഖ്യചിന്താവിഷയം. ഭദ്രാസന സെക്രട്ടറിയും ബിഷപ്സ് സെക്രട്ടറിയുമായ റവ. കെ.ഇ. ഗീവര്‍ഗീസ്, ഡാളസ് സെഹിയോന്‍ മാര്‍ത്തോമ്മാ ഇടവക വികാരി റവ. സജി തോമസ്, ലബക്ക് ഇമ്മാനുവല്‍ മാര്‍ത്തോമ്മാ ഇടവകാംഗം മറിയാമ്മ ജോണ്‍ എന്നിവര്‍ മുഖ്യപ്രഭാഷകരായിരിക്കും.

ഹൂസ്റണ്‍, ഡാളസ്, ലബക്ക്, ഓസ്റിന്‍, ഒക്ലഹോമ, കാന്‍സ് എന്നീ പ്രദേശങ്ങളിലെ ഇടവകകളാണ് സൌത്ത് വെസ്റ് റീജിയണിലുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. കൊച്ചുകോശി ഏബ്രഹാം 7134087394, വര്‍ഗീസ് ചാക്കോ 2814913912.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി