യേശുദാസ് 'ഗാനമഹാസന്ധ്യ' ന്യൂജേഴ്സിയില്‍; ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തു
Wednesday, February 19, 2014 3:35 AM IST
ന്യുജേഴ്സി: ഗാനഗന്ധര്‍വ്വന്‍ കെ.ജെ. യേശുദാസ് നയിക്കുന്ന 'യെസ്റര്‍ഡേ & ടുഡേ' ഗാനസന്ധ്യയുടെ ആദ്യ ടിക്കറ്റ് വില്പന ഉദ്ഘാടനം ഫെബ്രുവരി 16ന് ടീനെക്കില്‍ നടന്നു.

ടീനെക്ക് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയുടെ ധനശേഖരണാര്‍ത്ഥം മെയ് 10 ശനിയാഴ്ച് 5.30ന് ന്യുജേഴ്സിയിലെ ഫെലിഷ്യന്‍ കോളേജ് ഓഡിറ്റോറിയത്തിലാണ് മലയാളത്തിന്റെ ശബ്ദപുണ്യം അവതരിപ്പിക്കുന്ന ഈ മഹാഗാന സന്ധ്യ അരങ്ങേറുന്നത്.

ബെര്‍ഗന്‍ കൌണ്ടി ഷെരീഫും, വ്യവസായിയും കൂടിയായ ജോസഫ് വി. തോമസ് പള്ളിയുടെ വികാരി ഫാ. ബാബു വര്‍ഗീസില്‍ നിന്നും ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങിയാണ് ഉദ്ഘാടനം നടത്തിയത്. തുടര്‍ന്ന് ജോസഫ് മുല്ലശേരിയും (സുമാ ട്രാവസ്) ടിക്കറ്റ് ഏറ്റുവാങ്ങി.

മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗം പോള്‍ കറുകപ്പള്ളി, നോര്‍ത്ത്- ഈസ്റ് അമേരിക്കന്‍ ഭദ്രാസന കണ്‍സില്‍ അംഗങ്ങളായ ഫിലിപ്പോസ് ഫിലിപ്പ്, ഷാജി വര്‍ഗീസ്, ഏഷ്യനെറ്റ് യു.എസ്.എ. റിജിയണല്‍ ഡയറക്ടര്‍ രാജു പള്ളത്ത്, പ്രോഗ്രാം ഗ്രാന്‍ഡ് സ്പോണ്‍സര്‍ ജോസഫ് വി. തോമസ്, വേള്‍ഡ് മലയാളി കണ്‍സില്‍ മുന്‍ പ്രസിഡന്റ് അലക്സ് വിളനിലം കോശി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വിജയ് യേശുദാസ്, സുജാത മോഹന്‍, ശ്വേതാ മോഹന്‍, സിനിമാതാരം രമ്യാ നമ്പിശന്‍ എന്നിവരും യെസ്റര്‍ഡേ & ടുഡേ ഗാനസന്ധ്യയില്‍ ഗാനഗന്ധര്‍വ്വന്‍ കെ.ജെ. യേശുദാസിനൊപ്പം അണിചേരും. ഇരുപതിലേറെ കലാകാരന്മാര്‍ ചേര്‍ന്നൊരുക്കുന്ന ഫുള്‍ ഓര്‍ക്കസ്ട്രാ പിന്നണി ചേരുന്ന ഗാന സന്ധ്യ അമേരിക്കയില്‍ അപൂര്‍വ്വം. അമേരിക്കയില്‍ ന്യൂയോര്‍ക്ക്, അറ്റ്ലാന്റാ, ഫ്ളോറിഡാ എന്നിവിടങ്ങളില്‍ മാത്രാമാണ് ഈ മെഗാഷോ നടക്കുക.

സ്വന്തമായി ഒരു ദേവാലയം എന്ന ഇടവകയുടെ സ്വപ്ന സാക്ഷാത്കാരത്തിന് നിറം പകരാന്‍ പതിനഞ്ചു പേരടങ്ങുന്ന വിപുലമായ ഒരു കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇടവക സെക്രട്ടറി സജി വര്‍ഗീസ് പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. ഇടവക ട്രസ്റി ഫിലിപ്പ് മാരേട്ട് നന്ദി പറഞ്ഞു.

ഈ പ്രോഗ്രാമ്മിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക: ജനറല്‍ കണ്‍വീനര്‍: സ്റാന്‍ലി തോമസ് 201925 7157, കോര്‍ഡിനേറ്റര്‍: മാത്യു ഏബ്രഹാം 201 338 4580, വികാരി: ഫാ: ബാബു വഗീസ് (ഷേബാലി): 215303 6294, ട്രസ്റി: ഫിലിപ്പ് മാരേട്ട്: 973 715 4205, സെക്രട്ടറി: സജി വഗീസ് :201 364 8945. ഫിലിപ്പ് മാരേട്ട് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം