മഹിളാവേദി 'ആര്‍ട്ട് ആന്‍ഡ് ഫീസ്റ് ഫെസ്റിവല്‍ 2014' ഫെബ്രുവരി 21ന്
Tuesday, February 18, 2014 9:53 AM IST
കുവൈറ്റ്: കോഴിക്കോട് ജില്ലാ അസോസിയേഷന്‍ കുവൈറ്റിന്റെ സ്ത്രീകളുടെ കൂട്ടായ്മയായ മഹിളാവേദി ആര്‍ട്ട് ആന്‍ഡ് ഫീസ്റ് ഫെസ്റിവല്‍ 2014 ഫെബ്രുവരി 21ന് (വെള്ളി) ഖൈത്താന്‍ കമ്യൂണിറ്റി സ്കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിക്കുന്നു. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെ നടക്കുന്ന പരിപാടികള്‍ ഡോ. ഗാര്‍ഗി ജയിന്‍ ഉദ്ഘാടനം ചെയ്യും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ മത്സരങ്ങള്‍ അരങ്ങേറും. നിരവധി ടെലിവിഷന്‍ കുക്കറി ഷോകളിലൂടെ പ്രസിദ്ധയായ ജുമാന കാദിരി പരിപാടികളിലെ മുഖ്യാകര്‍ഷണമാണ്. കേശാലങ്കാരം, ഫാന്‍സി ഡ്രസ്, സിനിമാറ്റിക് ഗ്രൂപ്പ് ഡാന്‍സ്, ബേബി ഷോ തുടങ്ങിയ ഇനങ്ങളിലും മത്സരങ്ങള്‍ നടക്കും.

കൌശല വസ്തുക്കള്‍, പുസ്തകങ്ങള്‍, ഹാന്‍ഡ് ബാഗ്സ്, ഗാര്‍മെന്റ്സ്, മെഹന്ദി തുടങ്ങിയ വിവിധ ഇനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സ്റാളുകളും ഉണ്ടായിരിക്കും. പരിപാടിയില്‍ നിന്ന് സ്വരൂപിക്കുന്ന തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കും.

സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടുകൂടികൂടിയാണ് മഹിളാവേദി പ്രവര്‍ത്തിക്കുന്നത്. 2010 ജനുവരി ഒന്നിനു രൂപംകൊണ്ട സംഘടന ഇതിനകം കുവൈറ്റിലെ നിരവധി പരിപാടികളില്‍ വ്യക്തമായ ഒരു സ്ഥാനം നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്.

മെഡിക്കല്‍ സെമിനാറുകള്‍, മാതൃഭാഷാ പഠന ക്ളാസുകള്‍ എന്നിവ മഹിളാവേദി നടത്തിയ പ്രധാന പരിപാടികളില്‍ ചിലതാണ്. കാരുണ്യം പദ്ധതിയിലൂടെ കഷ്ടപ്പെടുന്നവരെ സഹായിക്കുക എന്നത് മഹിളാവേദിയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. മഹിളാവേദിയുടെ മേല്‍നോട്ടത്തില്‍ ബാലവേദിയും പ്രവര്‍ത്തിക്കുന്നു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്