നിയമ ലംഘനങ്ങള്‍ കണ്െടത്താനായി 68,000 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി
Tuesday, February 18, 2014 9:47 AM IST
റിയാദ്: നിയമ ലംഘനങ്ങള്‍ കണ്െടത്തുന്നതിനായി ഇതിനകം അറുപത്തിഎണ്ണായിരം സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി സൌദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇവയില്‍ 10.3 ശതമാനം സ്ഥാപനങ്ങളില്‍ നിയമ ലംഘനം കണ്ടത്തിയതായും തുടര്‍ന്ന് ഈ സ്ഥാപനങ്ങള്‍ക്കുള്ള സേവനം നിര്‍ത്തിവച്ചതായും സൌദി തൊഴില്‍ മന്ത്രാലയം പരിശോധന, ആസൂത്രണ വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുള്ള അബുസനീന്‍ അറിയിച്ചു.

68559 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇവയില്‍ 13,137 സ്ഥാപനങ്ങളില്‍ നിയമ ലംഘനം കണ്ടത്തി. തൊഴില്‍ നിയമം ഭേദഗതി ചെയ്ത 39 വകുപ്പ് അനുസരിച്ച് സ്വന്തം സ്പോണ്‍സറിന് കീഴിലല്ലാത്ത ഫ്രീ വീസക്കാരായ 2034 നിയമ ലംഘനങ്ങള്‍ കണ്ടത്തിയതായി അദ്ദഹം അറിയിച്ചു. ആകെ കണ്ടത്തിയ നിയമ ലംഘനങ്ങളുടെ 16ശതമാനം വരുമിത്. സ്വദേശി വ്യാജനിയമനം 1613 ആണ്. 12 ശതമാനം വരുമിത്, വനിത സ്ഥാപനങ്ങളില്‍ നിയമ ലംഘനം 826. 6 ശതമാനം. മറ്റു നിയമ ലംഘനങ്ങള്‍ 8664 ആണ്. 66 ശതമാനം.

നിയമ ലംഘനങ്ങള്‍ കൂടുതലും കണ്ടത്തിയത് മക്കപ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ നിയമ ലംഘനങ്ങള്‍ കണ്ടത്തിയത്. 25 ശതമാനം. തൊട്ടു പിന്നില്‍ റിയാദ് ഉള്‍പ്പെടുന്ന പ്രവിശ്യയിലാണ്. കിഴക്കന്‍ പ്രവിശ്യയിലാണ് ഏറ്റവും കുടുതല്‍ പരിശോധന നടന്നത്. 22 ശതമാനം തൊട്ടു പിന്നില്‍ റിയാദ് 19 ശതമാനം പരിശോധനകൊണ്ട് പ്രധാനമായും സൌദി തൊഴില്‍ മേഖല കുറ്റമറ്റതാക്കുകയെന്നതാണ് സ്വദേശി, വിദേശി വിത്യാസമില്ലാതെ തൊഴിലാളികള്‍ മുഴുവനും നിയമപരമായിരിക്കണമെന്ന് ഡോ. അബൂസനീന്‍ നിര്‍ദേശിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം