'മതേതര ചേരിക്ക് കരുത്ത് പകരുക'
Tuesday, February 18, 2014 9:47 AM IST
മനാമ: പൊതുതെരഞ്ഞെടുപ്പ് അടുത്തു വരുമ്പോള്‍ മതേതര ചേരിക്ക് കരുത്തു പകര്‍ന്ന് വര്‍ഗീയ ശക്തികള്‍ അധികാരത്തിലെത്തുന്നത് തടയണമെന്ന് കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ പറഞ്ഞു. ടി.പി ചന്ദ്രശേഖരന്റെ ക്രൂരമായ കൊലപാതകം ജനങ്ങളുടെ മനസില്‍നിന്നും സിപിഎമ്മിനെ അകറ്റിയപ്പോള്‍ തീവ്രവാദികളുമായി കൂട്ടുകൂടി തെരഞ്ഞെടുപ്പില്‍ ജയിച്ചുകളയാമെന്നാണ് ഇടതുപക്ഷം കരുതുന്നതെന്നും കണ്ണൂരിലെ പുതിയ സ്വീകരണ പരിപാടികള്‍ അതാണ് ബോധ്യപെടുത്തുന്നതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

ബുദയ്യ കെഎംസിസി കന്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ.പി മുഹമ്മദ് വയനാട് അധ്യക്ഷത വഹിച്ചു മുഖ്ഷ, കറാന, ബാര്‍ബാര്‍, ജനബിയ്യ, അല്‍ഖദം, ജനുസാന്‍, ഹജര്‍, ബുദയ്യ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും നിരവധി പ്രവര്‍ത്തകരാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. കെഎംസിസി മലപ്പുറം ജില്ലാ സെക്രട്ടറി മൊയ്തീന്‍കുട്ടി കൊണ്േടാട്ടി അല്‍അമാന സ്കീമിനെകുറിച്ച് വിശദീകരിച്ചു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് മാസ്റര്‍ കൊട്ടാരത്ത് മുഖ്യപ്രഭാഷണം നടത്തി ഒഴിവുവന്ന വൈസ് പ്രസിഡന്റ്, ജോ. സെക്രട്ടറി സ്ഥാനങ്ങളിലേക്ക് യഥാക്രമം എന്‍.അബ്ദുള്‍ അസീസ് മുസ്ലിയാര്‍ അരൂര്‍, ഗഫൂര്‍ ഒഞ്ചിയം എന്നിവരെ തെരഞ്ഞെടുത്തു. എപിസി അബ്ദുള്ള മുസ്ലിയാര്‍ പ്രാര്‍ഥന നടത്തി. മുസ്തഫ ഒഞ്ചിയം, എന്‍. മഹറലി, മുജീബ് കണ്ണംകടവ്, ഒ.ടി മുബാറക്, കെ.എം. ഫസല്‍, ചെറുവണ്ണൂര്‍, ഗഫൂര്‍ ഒഞ്ചിയം, പരിപാടികള്‍ക്ക് നേത്യത്വം നല്‍കി. എന്‍.അബ്ദുള്‍ അസീസ് മുസ്ലിയാര്‍ ഉദ്ബോധന പ്രസംഗം നടത്തി. അല്‍ അമാനാ സ്കീം റജിസ്ട്രേഷന്‍ ഫോം വിതരണം നൌഷാദ് മാഹിക്ക് നല്‍കി അസൈനാര്‍ കളത്തിങ്ങല്‍ നിര്‍വഹിച്ചു. നൌഷാദ് വാണിമേല്‍ സ്വാഗതവും റസീഫ് കുറുന്തോടി നന്ദിയും പറഞ്ഞു.