ഫോമ കാന്‍സര്‍ കെയര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
Tuesday, February 18, 2014 7:04 AM IST
തിരുവനന്തപുരം: ഫോമയുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) തിരുവനന്തപുരത്ത് നടത്തിയ ഈ വര്‍ഷത്തെ ആദ്യത്തെ ചികിത്സാസഹായ വിതരണവേദിയില്‍ ഫോമയുടെ കാന്‍സര്‍ കെയര്‍ ബഹു. മന്ത്രി എ.പി. അനില്‍ കുമാര്‍ ഉത്ഘാടനം ചെയ്തു. പുതിയ പദ്ധതിയായ 'ഫോമ കാന്‍സര്‍ കെയറി'ന് കേരളത്തില്‍ വര്‍ ധിച്ചുവരുന്ന കാന്‍സര്‍ രോഗം തടയാനുള്ള ബോധവത്കരണ പരിപാടികള്‍ ആരംഭിക്കുവാനും, ഇതിന്റെ ഭാഗമായി സിനിമാതാരങ്ങളെയും സമൂഹത്തിലെ പ്രമുഖരെയും അണിനിരത്തികൊണ്ടുള്ള പ്രത്യേക ഫോമ കാന്‍സര്‍ കെയര്‍ പദ്ധതി സംഘടിപ്പിക്കുന്നതാണ്.

ഫോമ കാന്‍സര്‍ കെയറിന്റെ ആദ്യ പരിപാടിയായ കാന്‍സര്‍ കെയര്‍ കലണ്ടറിന്റെ പ്രകാശനം സണ്ണി ജോസഫ് എംഎല്‍എ നിര്‍വഹിച്ചു.

ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല മുഖ്യ അഥിതിയായി പങ്കെടുത്ത ചടങ്ങില്‍ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ വെച്ച് രണ്ട് ലക്ഷം രൂപ ഓട്ടിസം ബാധിച്ചു ദുരിതം അനുഭവിക്കുന്ന കുട്ടികള്‍ക്ക് സഹായം നല്‍കുവാനായ് ഏഷ്യാനെറ്റ് കോഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ മങ്ങാട് രത്നാകരന് ബഹു. ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ കൈമാറി.

ഫോമ പ്രസിഡന്റ് ശ്രീ.ജോര്‍ജ് മാത്യു വെട്ടികാട്ട്പറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബഹു. ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല, ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍, പേരാവൂര്‍ എം.എല്‍.എ സണ്ണിജോസഫ്, സിറ്റി പോലീസ് കമ്മീഷണര്‍ പി.വിജയന്‍ എന്നിവരും സന്നിഹിതരായിരുന്നു. സമ്മേളനത്തിന് സ്വാഗതം സേവി മാത്യുവും ശ്രീ.എം.ജി. മാത്യു നന്ദിയും അറിയിച്ചു.