റിയാദ് നവോദയ യാത്രയയപ്പ് നല്‍കി
Monday, February 17, 2014 9:56 AM IST
റിയാദ്: നവോദയ ന്യൂസനയ യൂണിയന്‍ പ്രവര്‍ത്തകനായിരുന്ന ശ്യാം രാജിന് യാത്രയയപ്പ് നല്‍കി. സംഘടനയുടെ രൂപീകരണഘട്ടം മുതല്‍ ന്യൂസനയ വ്യവസായിക മേഖലയില്‍ നവോദയയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ശ്യം. കാന്‍സര്‍ രോഗിയായ മോത്തി മോഹന്‍ എന്ന സ്കൂള്‍ വിദ്യാര്‍ഥിയുടെ ചികിത്സാസഹായം കണ്െടത്തുന്ന പ്രവര്‍ത്തനത്തിന് ശ്യം ആയിരുന്നു നേതൃത്വം നല്‍കിയത്. സൌദി കാര്‍പ്പറ്റ് കമ്പനിയില്‍ ടെക്സ്റയില്‍ ലബോറട്ടറി ടെക്നീഷ്യനായിരുന്ന ശ്യാം. സ്വകാര്യ കാരണങ്ങളാല്‍ ആവശ്യപ്പെട്ടതുപ്രകാരം കമ്പനി എക്സിറ്റ് നല്‍കുകയായിരുന്നു.

യാത്രയയപ്പ് യോഗം നവോദയ ജനറല്‍ സെക്രട്ടറി ഉദയഭാനു ഉദ്ഘാടനം ചെയ്തു. യൂണിറ്റിന്റെ ഉപഹാരം നവോദയ കേന്ദ്രകമ്മിറ്റി അംഗം ശശി ആമല്ലൂര്‍ കൈമാറി. സതീഷന്‍, കുമ്മള്‍ സുധീര്‍, ബാബുജി, രാജേന്ദ്രന്‍ നായര്‍, സജി വര്‍ഗീസ്, പൂക്കോയ തങ്ങള്‍, അന്‍വാസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. യൂണിറ്റ് പ്രസിഡന്റ് ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. മുരളി സ്വാഗതം പറഞ്ഞു.