സ്റുഡന്റ്സ് ഇന്ത്യ 'എക്സാം ഷുവര്‍ ഹിറ്റ്' സംഘടിപ്പിക്കുന്നു
Monday, February 17, 2014 9:55 AM IST
ജിദ്ദ: പൊതുപരീക്ഷക്കും വാര്‍ഷിക പരീക്ഷക്കും തയാറെടുത്തുകൊണ്ടിരിക്കുന്ന സെക്കന്‍ഡറി ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സ്റുഡന്റ്സ് ഇന്ത്യ ജിദ്ദ സൌത്ത് ചാപ്റ്റര്‍ 'എക്സാം ഷുവര്‍ ഹിറ്റ്' സംഘടിപ്പിക്കുന്നു.

പരീക്ഷ പേടിയും വര്‍ധിച്ച ടെന്‍ഷനും മാനസികപിരിമുറുക്കങ്ങളും ജീവിത ചുറ്റുപാടുകളും നിമിത്തം തളരുന്ന കുട്ടികള്‍ക്ക് ആശ്വാസവും സഹായകവുമായ രീതിയില്‍ ശാസ്ത്രീയമായി നടത്തപ്പെടുന്ന പരിപാടി ഫെബ്രുവരി 21ന് (വെള്ളി) വൈകുന്നേരം 4.30 മുതല്‍ 6.30 വരെ ഇമാം ബുഖാരി ഇന്‍സ്റിട്ട്യൂട്ട് ഷറഫിയയില്‍ നടക്കും.

പഠനരീതികള്‍ മാറിവരുന്ന വര്‍ത്തമാന സാഹചര്യത്തില്‍ കുട്ടികളുടെ പഠനകാര്യത്തില്‍ രക്ഷിതാക്കളുടെ പങ്ക് എന്തായിരിക്കണം എന്ന വിഷയത്തില്‍ രക്ഷിതാക്കള്‍ക്കായി പ്രത്യേക സെഷനും ഉണ്ടായിരിക്കും. പി. നൌഫല്‍ (ഹെഡ് മാസ്റര്‍, ഇന്ത്യന്‍ സ്കൂള്‍ ബോയ്സ് സെക്ഷന്‍) എന്‍ജിനിയര്‍ അബ്ദുള്‍ അസീസ് തങ്കയത്തില്‍ (സീനിയര്‍ റിസോര്‍സ് പേഴ്സണ്‍, സിജി), സാജിദ് പറക്കല്‍ (ഹ്യൂമന്‍ റിസോഴ്സസ് ഹെഡ്, സിജി) എന്നിവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്യും. സൌജന്യ റജിസ്ട്രഷനും മറ്റു വിവരങ്ങള്‍ക്കും ബന്ധപ്പെടുക. മൊബൈല്‍: 0599315979, ഇമെയില്‍: ശെഷലറ@ഴാമശഹ.രീാ.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍