ബഹ്റിനില്‍ തീവ്രവാദി ആക്രമണം; പോലീസുകാരന്‍ കൊല്ലപ്പെട്ടു
Saturday, February 15, 2014 11:08 AM IST
മനാമ: ബഹ്റിനില്‍ പോലീസ് വാനിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ദിഹ് ഗ്രാമത്തിലാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസുകാരന്‍ ശനിയാഴ്ചയാണ് മരിച്ചത്.

ഷിയാ വിഭാഗത്തോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നാവിശ്യപ്പെട്ട് ബഹ്റിനില്‍ നടന്നുവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് വെള്ളിയാഴ്ച നടന്ന തീവ്രവാദി ആക്രമണവും.