വൈഎംസിഎ ചിത്രരചനാമത്സരം ഫെബ്രുവരി 22ന്
Saturday, February 15, 2014 10:58 AM IST
അബുദാബി: ചിത്രരചനയോടും നിറങ്ങളോടുമുള്ള അഭിരുചി പുതിയ തലമുറയിലേക്ക് പകരുന്നതിനായി വൈഎംസിഎ അബുദാബിയുടെ ആഭിമുഖ്യത്തില്‍ ടിഎംജി - ചില്‍ഡ്രണിന്റെ സഹകരണത്തോടെ ചിത്രരചന, നിറം ചാര്‍ത്ത് മത്സരം കുട്ടികള്‍ക്കായി നടത്തുന്നു.

അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഹാളില്‍ ഫെബ്രുവരി 22ന് (ശനി) ഉച്ചകഴിഞ്ഞ് രണ്ടിന് മത്സരങ്ങള്‍ ആരംഭിക്കും.

സബ്ജൂണിയര്‍, ജൂണിയര്‍, ഇന്റര്‍മീഡിയേറ്റ്, സീനിയര്‍ വിഭാഗങ്ങളിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെ വിജയികള്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ നല്‍കി അനുമോദിക്കുകയും പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റും നല്‍കും.

മാതാപിതാക്കള്‍ക്കുള്ള പ്രത്യേക ആരോഗ്യ പരിപാലന പഠന ക്ളാസിന് വിദഗ്ധരായ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും. ഏബ്രഹാം വര്‍ഗീസ് (പ്രസിഡന്റ്), സന്തോഷ് പവിത്രമംഗലം (സെക്രട്ടറി), കെ.പി സൈജി (ട്രഷറര്‍), സാമുവല്‍ മത്തായി (കണ്‍വീനര്‍), സാം ഡാനിയല്‍ (ജോ. കണ്‍വീനര്‍), സോജന്‍ ചാക്കോ (ടിഎംജി ചില്‍ഡ്രന്‍), മനോഹര്‍ സദാനന്ദന്‍ (ടിഎംജി ചില്‍ഡ്രന്‍) എന്നിവരടങ്ങുന്ന കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാമുവല്‍ മത്തായി 050 7923149, സാം ഡാനിയല്‍ 056 733 2027.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള